1.റസൂലുള്ള വഫാത് ആകുമ്പോള്‍ എത്ര ഭാര്യമാര്‍ ജിവിചിരിപ്പുണ്ടായിരുന്നു അവര്‍ ആരൊക്കെ ആയിരുന്നു 2. റസൂലുല്ലാന്റെ മയ്യിത്ത്‌ കുളിപ്പിച്ചത് ആരൊക്കെ ആയിരുന്നു

ചോദ്യകർത്താവ്

abdullah kumble

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 1. റസൂലുല്ലാഹ് വഫാതാവുമ്പോള്‍ ഒമ്പത് ഭാര്യമാരായിരുന്നു ഉണ്ടായിരുന്നത്. ആഇശ(റ), ഹഫ്സ (റ), സൌദ (റ), ഉമ്മുസലമ (റ), ഉമ്മു ഹബീബ (റ),  സൈനബ് ബിന്‍തുജഹ്ശ് (റ), ജുവൈരിയ (റ), സ്വഫിയ്യ (റ), മൈമൂന ബിന്‍തുല്‍ഹാരിസ്(റ) എന്നിവരാണ് അവര്‍. ഖദീജ (റ), സൈനബ് ബിന്‍തു ഖുസൈമ (റ) എന്നിവര്‍ പ്രവാചകരുടെ കാലത്ത് തന്നെ വഫാതായിരുന്നു. 2. അലി (റ), ഫളലുബ്നുഅബ്ബാസ്(റ) എന്നിവരായിരുന്നു പ്രവാചകരുടെ ജനാസ കുളിപ്പിച്ചത്. അബ്ബാസ് (റ) വെള്ളം എടുത്തുകൊടുക്കുകയും കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter