നബി (സ ) യുടെ എളാപ്പയായിരുന്നില്ലേ അബുതാലിബ്, അബ്ദുള്ളക്കു മൂത്തസഹോദരങ്ങള്‍ ഉണ്ടായിരുന്നോ?

ചോദ്യകർത്താവ്

Hussain Othuman

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അബൂതാലിബ് നബി(സ) തങ്ങളുടെ മൂത്താപ്പയാണെന്നാണ് ചരിത്രത്തില്‍നിന്ന് മനസ്സിലാവുന്നത്. അറബിയില്‍ എളാപ്പയെയും മൂത്താപ്പയെയും സൂചിപ്പിക്കാന്‍ അമ്മ് എന്ന പദമാണ് പ്രയോഗിക്കാറ്. നാം കേരളക്കാര്‍ സാധാരണയായി അതിന് പിതൃവ്യന്‍ എന്ന് പറയുന്നതിന് പകരം എളാപ്പ എന്നാണ് അര്‍ത്ഥം പറയാറ്. ഒരു പക്ഷേ, അങ്ങനെയായിരിക്കാം അബൂതാലിബ് നബി (സ)യുടെ എളാപ്പയാണെന്ന ധാരണ ഉണ്ടായത്. റസൂലിന്റെ പിതാവായ അബ്ദുല്ലക്ക് ഉമ്മയും ഉപ്പയും ഒത്ത സഹോദരനായി അബൂതാലിബ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ചരിത്രം പറയുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter