നബിയുടെ പേരിൽ മുസ്തഫ എന്ന് വന്നതെങ്ങനെയാണ്?
ചോദ്യകർത്താവ്
Farhan
Dec 12, 2018
CODE :Oth8995
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
നബി (സ്വ) യുടെ പ്രസിദ്ധമായ പേരുകളിലൊന്നാണ് മുസ്ഥഫാ എന്നത് (ഫത്ഹുല്‍ ബാരി). സൃഷ്ടികളില്‍ നിന്ന് പ്രത്യേകമായി സ്ഫുടം ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്നാണ് അതിന്റെ അര്‍ത്ഥം. നബി (സ്വ) അരുള്‍ ചെയ്തു: ‘അല്ലാഹു തആലാ ഇസ്മാഈല്‍ നബി (അ)ന്റെ സന്താന പരമ്പരിയില്‍ നിന്ന് കിനാനഃ ഗോത്രത്തെ പവിത്രമായി തെരഞ്ഞെടുത്തു, കിനാനഃ പരമ്പരയില്‍ നിന്ന് ഖുറൈശി വംശത്തെ പവിത്രമായി തെരഞ്ഞെടുത്തു, ഖുറൈശി പരമ്പരയില്‍ നിന്ന് ഹാശിം വംശത്തെ പവിത്രമായി തെരഞ്ഞെടുത്തു, ബനൂ ഹാശിമില്‍ നിന്ന് എന്നെ അല്ലാഹു പവിത്രമായി തെരഞ്ഞെടുത്തു (ശറഹു മുസ്ലിം)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.