ഭാര്യയുടെ മാതാവിനോട് സലാം പറയുന്നതിനും തിരിച്ച് സലാം മടക്കുന്നതിനും കുഴപ്പമുണ്ടോ?
ചോദ്യകർത്താവ്
Abdul majeed
Jan 4, 2019
CODE :Oth9040
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഭാര്യയുടെ മാതാവിനോട് സലാം പറയുന്നതിനും തിരിച്ച് സലാം മടക്കുന്നതിനും കുഴപ്പമില്ല. കാരണം ഭാര്യയുടെ ഉമ്മ മഹ്റമുകളിൽപ്പെട്ടവരാണ് (സൂറത്തുന്നിസാഅ് 23). മഹ്റം എന്നാൽ വിവാഹം ബന്ധം ഹറാമാക്കപ്പെട്ടവർ എന്നാണ്. വിവാഹ ബന്ധം ഹറാമാക്കപ്പെട്ടരെ തൊട്ടാൽ വുളൂഅ് മുറിയുകയില്ല. ഒരാൾ ഒരു സ്ത്രീയെ നികാഹ് ചെയ്യലോടെ അവരുടെ ഉമ്മ എന്നെന്നേക്കുമായി അയാൾക്ക് മഹ്റമായി മാറി (തുഹ്ഫ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.