ചോദ്യോത്തര പങ്തികളിൽ ചോദ്യകർത്താവ് പേര് മാറ്റി പറയുന്നതിന് തെറ്റുണ്ടോ
ചോദ്യകർത്താവ്
Abdul majeed
Jan 13, 2019
CODE :Oth9064
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ചോദ്യ കർത്താവ് തന്റെ പേര് മറച്ചു വെച്ച് ചോദിക്കുകയെന്നത് തെറ്റൊന്നുമല്ല, പലപ്പോഴും പല വിഷയങ്ങളും ചോദിക്കുമ്പോൾ താൻ തെറ്റിദ്ധരിക്കപ്പെടുമോയെന്ന ആശങ്ക മുലമാകാം അങ്ങനെ ചെയ്യുന്നത്. എന്നാൽ ദീനിന്റെ കാര്യം ചോദിച്ചു മനസ്സിലാക്കാൻ ലജ്ജിക്കേണ്ട കാര്യമില്ല എന്ന് മുൻകാമികൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്.. ഇക്കാര്യത്തിൽ അൻസ്വാരി സ്ത്രീകളെ മാതൃകയാക്കണമെന്നാണ് ആഇശാ ബീവി (റ) പറഞ്ഞിട്ടുള്ളത്. കാരണം ദീൻ മനസ്സിലാക്കാൻ (ലൈംഗിക വിഷയങ്ങളടക്കമുള്ള) ഏത് തരത്തിലുള്ള ചോദ്യവും (നബിയോട്) ചോദിച്ച് മനസ്സിലാക്കാൻ അവരുടെ ലജ്ജ അവർക്ക് തടസ്സമല്ലായിരുന്നു (സ്വഹീഹുൽ ബുഖാരി). ഇമാം മുജാഹിദ് (റ) പറയുന്നു: അറിവ നുകരുന്ന വിഷയത്തിൽ ലജ്ജയും അഹങ്കാരവും ഉള്ളവർക്ക് ജ്ഞാനം കരസ്ഥമാകില്ല (ബുഖാരി). ഉമർ (റ) പറയുന്നു: ദീൻ മനസ്സിലാക്കുന്ന വിഷയത്തിൽ ലജ്ജ കാണിച്ചാൽ അവന്റെ അറിവ് കുറയും (ഔജസുൽ മസാലിക്)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.