വ്യഭിചാരത്തിൽ പിറന്ന കുട്ടികൾ തെറ്റുകാരാണോ ? എന്റെ ചോദ്യം ഈ മറുപടിയിലെ എന്റെ സംശയം നീക്കുവാനുള്ളതാണ്.. https://www.islamonweb.net/ml/fatwa-on-web/Fiqh/4-9133 .....ഹറാമായ ബീജതത്തിൽ പിറന്നത് കൊണ്ട് ആ ബീജത്തിന് ആദരവോ പരിഗണനയോ നൽകപ്പെടുന്നില്ല...... ....മറ്റു മനുഷ്യർക്ക് നൽകുന്ന സാമൂഹിക പവിത്രത ഈ കുട്ടിക്കും നൽകപ്പെടണം. വ്യഭിചാരം നിഷിദ്ധമാണെങ്കിലും ആരെങ്കിലും ആ നീച പ്രവൃത്തി നടത്തി കുഞ്ഞുണ്ടായാൽ ആ കുട്ടി അതിന്റെ പേരിൽ ജീവിതത്തിൽ സാമൂഹികമായി ക്രൂഷിക്കപ്പെടരുത് എന്നാണ് ഇസ്ലാമിന്റെ ശാസന (മുസ്വന്നഫ് അബ്ദിർറസ്സാഖ്).
ചോദ്യകർത്താവ്
Shareef Omy
Feb 16, 2019
CODE :Oth9157
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വ്യഭിചാരത്തിൽ പിറന്ന കുട്ടി മാതാപിതാക്കളുടെ വ്യഭിചാരത്തിന് ഉത്തരവാദിയോ കുറ്റക്കാരനോ അല്ല. ഇക്കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. കൂടുതൽ വിശദീകരണത്തിന് FATWA CODE: Abo8911 എന്ന ഭാഗം കൂടി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.