മൂന്ന് പുരുഷന്മാർ ജമാഅത്തായി നിസ്കരിക്കുമ്പോൾ രണ്ട് ആൾ ഇമാമിന് പിറകിലാണല്ലോ നിൽക്കേണ്ടത്. ഒരാൾ നേരെ പിറകിലും മറ്റെയാൾ അയാളുടെ വലതു ഭാഗത്തുമാണോ നിൽക്കേണ്ടത് അതോ രണ്ട് പേരും ഇമാമിന്‍റെ പിറകിൽ മധ്യ ഭാഗത്തായിട്ടാണോ നിൽക്കേണ്ടത് ?

ചോദ്യകർത്താവ്

Farhan

Jun 1, 2021

CODE :Pra10126

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഒന്നിലധികം ആളുകള്‍ മഅ്മൂമായി ഉണ്ടാകുമ്പോള്‍ ഇമാം സ്വഫിന്‍റെ മധ്യത്തിലായി വരുന്ന രീതിയിലാണ് സ്വഫ് ശരിയാക്കേണ്ടത്. സ്വഫ് കെട്ടുമ്പോള്‍ മടമ്പുകള്‍ ഒപ്പിച്ച് കാലുകള്‍ ചേര്‍ത്തുവെച്ച് പരസ്പരം വിടവില്ലാതെയാണ് നില്‍ക്കേണ്ടത്. തുടരുന്നവരായി രണ്ടു പേര്‍ ആകുമ്പോഴും ഇങ്ങനെ തന്നെയാണല്ലോ നില്‍ക്കേണ്ടത്. ഇരുവരും ഇമാമിന് പിന്നില്‍ സ്വഫ് കെട്ടുമ്പോള്‍ സ്വാഭാവികമായും ഒരാള്‍ ഇമാമിന്‍റെ വലതുഭാകത്തായും ഒരാള്‍ ഇടതുഭാഗത്തായും വരുന്ന രീതിയില്‍ മടമ്പ് ഒപ്പിച്ച് കാലുകള്‍ ചേര്‍ത്തുവെച്ച് ഇരുവര്‍ക്കുമിടയില്‍ വിടവ് വരാതെ നില്‍ക്കുകയാണ് വേണ്ടതെന്ന് മനസിലാക്കാമല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter