വിഷയം: ‍ ഖുനൂത്ത് മറന്നാല്‍

സുബ്ഹി നിസ്കാരത്തിൽ ഖുനൂത്ത് ഓതാൻ മറന്നു കൊണ്ടൊരാൾ റുകൂഅിന്‍റെ പരിധി വരെ കുനിഞ്ഞു. അപ്പോള്‍ ഓർമ വന്നാൽ അയാൾക്ക് ഖുനൂത്തിലേക്ക് മടങ്ങാൻ പറ്റുമോ?

ചോദ്യകർത്താവ്

സാലിം ജിദ്ദ

Jun 2, 2021

CODE :Pra10131

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇമാമോ ഒറ്റക്ക് നിസ്കരിക്കുന്നവനോ ഖുനൂത് മറന്നു സുജൂദിലേക്ക് പോകുന്നതിനിടക്ക് (സുജൂദില്‍ നെറ്റി നിലത്ത് വെക്കുന്നതിന് മുമ്പ്) മറന്നത് ഓര്‍മ വന്നാല്‍ ഖുനൂതിലേക്ക് തിരിച്ചു വരല്‍ സുന്നത്താണ്. റുകൂഇന്‍റെ പരിധി കഴിഞ്ഞാണ് മടങ്ങിയതെങ്കില്‍ സഹ്’വിന്‍റെ സുജൂദ് ചെയ്യലും സുന്നത്താണ്. അതിന് മുമ്പേ മടങ്ങിയെങ്കില്‍ മറവിയുടെ സുജൂദ് സുന്നത്തില്ല (ഫത്ഹുല്‍മുഈന്‍).

മഅ്മൂമായിരിക്കെ ഖുനൂത് മറന്നുകൊണ്ട് സുജൂദിലേക്ക് പോയാല്‍ ഖുനൂത് ഓതുന്ന ഇമാമിനെ തുടരുന്നതിനായി  മഅ്മൂം ഖുനൂതിലേക്ക് മടങ്ങി വരല്‍ നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം നിസ്കാരം ബാത്വിലാവും (ഫത്ഹുല്‍മുഈന്‍)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter