വിഷയം: ‍ നിസ്കാരം

ഫർള് നിസ്കാരങ്ങളിൽ രണ്ട് റക്അതിന് ശേഷം ഇഫ്തിറാഷിൻ്റെ ഇരുത്തവും നാലിൽ തവറുകും ആണല്ലോ സുന്നത്ത്. രണ്ടാം റക്അത്തിൽ ഇഫ്തിറാഷ് ഇരിക്കിന്നുത്തിൻ്റെ ഹിക്മത്തായി പറയുന്നത് അതിന് ശേഷമുള്ള മൂന്നാം റക്അത്തിലേക്ക് എഴുന്നേൽക്കൻ സുഗമമാവുമെന്ന് കണ്ടിട്ടാണല്ലോ. പക്ഷേ, തറാവീഹ് നിസ്കാത്തിൽ രണ്ടാം റക്അത്തിൽ ഇഫ്തിരാഷ് എന്തു കൊണ്ട് പ്രോത്സാഹിക്കപ്പെട്ടില്ല?

ചോദ്യകർത്താവ്

No

Jun 11, 2024

CODE :Fiq13656

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പൊതുവെ, സലാം വീട്ടുന്ന ഇരുത്തത്തിലാണ് തവറുക്കിന്‍റെ ഇരുത്തം ഇരിക്കേണ്ടത്. ചിലപ്പോൾ അത് രണ്ട് റക്അതുള്ള നിസ്കാരത്തിലാകാം (സുബ്ഹ് പോലെ), ചിലപ്പോൾ മൂന്നിലാകാം (മഗ്രിബ് പോലെ), ചിലപ്പോൾ നാലിലാകാം (അസർ പോലെ), ചിലപ്പോൾ അതിൽ കൂടുതൽ റക്അതുളള നിസ്കാരങ്ങളിലുമാകാം (ഒറ്റ സലാമിൽ പതിനൊന്ന് റക്അത് വിത്റ് നിസ്കരിക്കും പോലെ. ഒറ്റ സലാമിൽ പതിനൊന്ന് റക്അത് വിത്റ് നിസ്കരിക്കൽ നല്ലതല്ലെന്നും ഓർക്കുക).

ഇനി, സലാം വീട്ടുന്ന ഇരുത്തത്തിൽ തന്നെ സഹ്വിന്‍റെ സുജൂദ് ചെയ്യാനുള്ളവർ ഇഫ്തിറാഷിന്‍റെ ഇരുത്തം ഇരിക്കുകയും പിന്നീട് സഹ്വിന്‍റെ സുജൂദ് ചെയ്തു  കഴിഞ്ഞ് തവറുക്കിന്‍റെ ഇരുത്തം ഇരുന്ന്  സലാം വീട്ടുക.

അപ്പോൾ സലാം വീട്ടുന്ന ഇരുത്തത്തിന് മുമ്പുള്ള ഇരുത്തത്തിലാണ് ഇഫ്തിറാഷിന്‍റെ ഇരുത്തം ഇരിക്കേണ്ടതെന്ന് മനസ്സിലായല്ലോ. അതിനുള്ള ഹിക്മതുകളിൽ പെട്ടൊരു ഹിക്മതാണ് താങ്ങൾ മുകളിൽ സൂചിപ്പച്ചത്. തറാവീഹിന് അത് ബാധകവുമല്ല. കാരണം, ഉപര്യുകത ഹിക്മത് നിസ്കാരത്തിനിടയിൽ ഉള്ള ഇരുത്തത്തിൽ നിന്ന് ഉയരുമ്പോഴാണ്. തറാവീഹിൽ ഓരൊ ഇരു റക്അതിനു ശേഷം സലാം വീട്ടൽ നിർബന്ധവും. സലാം വീട്ടി കഴിഞ്ഞാൽ സുഗമമായ ഏതു രീതിയിലും എഴുന്നേൽക്കാമല്ലോ, മൂന്നിലേറെ അനക്കവും അപ്പോളാകാം.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter