സാധാരണ രാത്രി കുറച്ചുസമയം ഉറങ്ങി ഏണീറ്റ് തഹജ്ജുദും വിത്റും നിസ്കരിക്കുന്ന ഒരാള്‍ക്ക് ഒരുദിവസം ഉറക്കം മൂലം ഈ രണ്ട് സുന്നത്തുകളും നഷ്ടപ്പെട്ടാല്‍ അത് ഖളാ വീട്ടാമോ? ളുഹാ സമയത്ത് വിത്റ് ഖളാ വീട്ടാമെന്നും അപ്പോള്‍ സാധാരണ ഒരു റക്അത് നിസ്കരിക്കുന്നവന്‍ അത് രണ്ടാക്കണമെന്നും മൂന്ന് നിസ്കരിക്കുന്നവന്‍ അത് നാലാക്കണമെന്നും ഒരു പ്രഭാഷണത്തില്‍ കേട്ടു. അത് ശരിയാണോ. വിശദീകരിച്ചാലും....

ചോദ്യകർത്താവ്

Veeran Kutty

Sep 24, 2019

CODE :Fiq9452

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പതിവായി തഹജ്ജുദും വിത്റും നിസ്കരിക്കുന്നവര്‍ക്ക് ഇടക്ക് അത് നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടല്‍ സുന്നത്താണ്. അത് രാത്രിയോ പകലോ എപ്പോഴും വീട്ടാവുന്നതാണ്. ളുഹാസമയത്തോ അല്ലാത്തപ്പോഴോ ആകാം. പകല്‍ സമയത്ത് വിത്റ് ഖളാ വീട്ടുമ്പോള്‍ ഒന്ന് രണ്ടാക്കണമെന്നും മൂന്ന് നാലാക്കണമെന്നും പ്രഭാഷണത്തില്‍ കേട്ടത് ശരിയല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter