വിഷയം: ‍ സോക്സ് തടവി വുളൂ ചെയ്യല്‍

കാലില്‍ ധരിക്കുന്ന സോക്സ് തടവിയാല്‍ വുളൂ ശരിയാകുമോ? മറ്റു മദ്ഹബുകളില്‍ ഇതിന്‍റെ വിധിയെന്താണ്?

ചോദ്യകർത്താവ്

haneefa

Jun 11, 2020

CODE :Fiq9868

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും

ഖുഫ് ശുദ്ധിയുള്ളതായിരിക്കണം, ധരിച്ചത് ശുദ്ധിയോടെയായിരിക്കണം, കാലില്‍ നിന്ന് കഴുകല്‍ നിര്‍ബന്ധമായ മുഴുവന്‍ ഭാഗത്തെയും മറക്കുന്നതായിരിക്കണം, വെള്ളം ഉള്ളിലേക്ക് ചേരുന്നത് തടയുന്നതായിരിക്കണം, അത് മാത്രം കാലില്‍ ധരിച്ചുകൊണ്ട് സാധാരണ ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി നടക്കാന്‍ സാധിക്കുന്നതായിരിക്കണം എന്നീ നിബന്ധനകളോടെ മാത്രമേ ഖുഫ് തടവല്‍ അനുവദനീയമാവുകയുള്ളൂ. ഇതില്‍ അവസാനം പറഞ്ഞ രണ്ട് നിബന്ധനകളും സാധാരണ സോക്സുകളില്‍ ഇല്ലാത്തതിനാല്‍ അവയെ ഖുഫിന്റെ പരിധിയില്‍ പെടുത്താവുന്നതല്ല.

നാല് മദ്ഹബുകളിലെ നിയമങ്ങളനുസരിച്ചും ഇന്ന് പ്രചാരത്തിലുള്ള സോക്സ് തടവി വുളൂ പൂര്‍ത്തീകരിക്കാന്‍ വകുപ്പില്ല.

ഹമ്പലീ മദ്ഹബ് പ്രകാരം സോക്സിന്മേല്‍ തടവാമെന്ന് പറയപ്പെടാറുണ്ട്. സോക്സിന് അറബിയില്‍ പറയുന്ന പദമായ ജൌറബില്‍ തടവാം എന്ന കിതാബുകളിലെ പ്രയോഗമാകാം ഈ തെറ്റിദ്ധാരണക്ക് കാരണം. ജൌറബിന്മേല്‍ തടവാം എന്ന് പറയുന്നിടത്ത് അത് അനുവദനീയമാവാന്‍ രണ്ട് നിബന്ധനകള്‍ പ്രത്യേകം പറയുന്നുണ്ട്. കാലില്‍ നിന്ന് കഴുകല്‍ നിര്‍ബന്ധമായ ഭാഗത്തു നിന്ന് ഒന്നും വെളിവാകാത്ത വിധം കട്ടിയുള്ളതായിരിക്കണമെന്നതും ചെരുപ്പൊന്നും കൂടാതെ അത് മാത്രം ധരിച്ചുകൊണ്ട് തുടര്‍ച്ചയായി സാധാരണപോലെ നടക്കാന്‍ സാധിക്കുന്നതായിരിക്കണമെന്നതും അവിടെ നിബന്ധന പറഞ്ഞിട്ടുണ്ട്. ഈ നിബന്ധന സോക്സിന് ഇല്ലല്ലോ. ആയതിനാല്‍ സോക്സ് തടവി വുളൂ ചെയ്യുന്ന രീതി നാലു മദ്ഹബിലും അംഗീകരിക്കപ്പെടുന്നതല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter