വിഷയം: ‍ സ്ത്രീ യാത്ര

ഒരു സ്ത്രീ വിശ്വസ്തയായ മറ്റൊരു സ്ത്രീയോടൊപ്പം തൊട്ടടുത്ത നാട്ടിൽ സുന്നത്തായ സിയാറത്തിന് പോകുന്നതിന്റെ വിധി എന്ത്

ചോദ്യകർത്താവ്

Jaseela

Sep 23, 2022

CODE :Aqe11395

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

അത്യാവശ്യത്തിനല്ലാതെ ഒറ്റക്ക് യാത്ര ചെയ്യൽ സ്ത്രീകൾക്ക് ഹറാമാണ്.  "വിശ്വാസിനിയായ സ്ത്രീക്ക്  മഹ്റം ഒന്നിച്ചല്ലാതെ  യാത്ര ചെയ്യൽ അനുവദനീയമല്ല എന്ന ഹദീസ് ആണ് ഇതിന് അടിസ്ഥാനം "(ബുഖാരി). അതിനാൽ, മഹ്റാമായ പുരുഷൻറെ കൂടെയോ ഭർത്താവിൻറെ കൂടെയോ ആയിരിക്കണം ഏതൊരു സ്ത്രീയും യാത്ര ചെയ്യേണ്ടത്. അതു മഹാന്മാരുടെ മഖ്ബറകൾ സിയാറത് ചെയ്യാൻ വേണ്ടി ഒരുങ്ങി നിൽക്കുന്ന സ്ത്രീയാണെങ്കിലും ഇതുതന്നെയാണ് വിധി. വിശ്വസ്തതയായ മറ്റൊരു സ്ത്രീയുണ്ടെങ്കിലും യാത്ര അനുവദനീയമല്ല. സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ വേണ്ടിയാണ് അവൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുത് എന്ന് ഇസ്ലാം പറഞ്ഞത്.

. കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter