വിഷയം: സ്വത്ത് വിഹിതം
ആൺമക്കൾ മാത്രമുള്ള പിതാവും മാതവും അവരുടെ ജീവിത ദശയിൽ കൈവശമുള്ള സ്വത്തു വിഭജനം എപ്രകാരമാണ്.
ചോദ്യകർത്താവ്
salim
Sep 28, 2022
CODE :Oth11412
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
ജീവിച്ചിരിക്കുമ്പോൾ തന്നെ, തന്റെ സ്വത്തുകളെല്ലാം വിഭജിക്കണം എന്ന നിയമം ഇസ്ലാമിൽ ഇല്ല. ജീവിത കാലത്ത് വല്ലതും മക്കൾക്കിടയിൽ വീതിച്ചു കൊടുക്കുന്നുണ്ടെങ്കിൽ തുല്യമായി തന്നെ വീതിക്കുകയും വേണം. മരണത്തോട് അടുത്ത രോഗാവസ്ഥയിൽ തൻറെ സ്വത്തുകൾ എല്ലാം ദാനം ചെയ്യലും അനുവദനീയമല്ല. അനന്തരാവകാശികളല്ലാത്ത ആളുകൾക്ക് സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗം മാത്രമേ ദാനം ചെയ്യൽ അനുവാദമുള്ളൂ. അതിൽ കൂടുതൽ ദാനം ചെയ്യണമെന്നുണ്ടെങ്കിൽ എല്ലാ അനന്തരവകാശികളുടെയും സമ്മതം വേണമെന്നർത്ഥം(ഫത്ഹുൽ മുഈൻ). എന്നാൽ, അനന്തരാവകാശികളായി ആൺമക്കൾ മാത്രമുള്ള മാതാപിതാക്കളിൽ മാതാവ് മരിച്ചാൽ നാലിൽ ഒരു ഭാഗം ഭർത്താവിനും ബാക്കിയുള്ളവ ആൺമക്കൾക്ക് തുല്യമായി ലഭിക്കുകയും ചെയ്യും. മരിച്ചത് പിതാവ് ആണെങ്കിൽ എട്ടിൽ ഒരു ഭാഗം ഭാര്യക്കും ബാക്കിയുള്ളവ ആൺമക്കൾക്ക് തുല്യമായി ലഭിക്കുകയും ചെയ്യും.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ