വിഷയം: ‍ ഹകീകത്

പിതാവിന്‍റെ അഖീഖത്ത് മകന്‍റെ അഖീഖതിന്‍റെ കൂടെ സാധ്യമാവുമോ?

ചോദ്യകർത്താവ്

മുഹമ്മദ്‌ സിജാഹ്

Dec 14, 2022

CODE :Fiq11875

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നത് വരെ അവന്‍റെ അഖീഖത് അറുക്കേണ്ടത് രക്ഷിതാവാണ്. പ്രായപൂര്‍ത്തിയായാല്‍ രക്ഷിതാവിന്‍റെ ഉത്തരവാദിത്തമല്ല. സ്വയം അറുക്കേണ്ടതാണ്. അപ്പോള്‍ പിതാവ് പ്രായപൂര്‍ത്തിയാവാത്ത മകന് വേണ്ടി അഖീഖത്ത് അറുക്കുമ്പോള്‍ അതോട് കൂടെ പിതാവിന്‍റെ അഖീഖതും കരുതാവുന്നതാണ്. ഒട്ടകം, മാട് ആകുമ്പോഴാണ് ഒരു മൃഗത്തില്‍ ഷയര്‍ ചെയ്യാന്‍ പറ്റൂ. ആടാണെങ്കില്‍ ഒരാള്‍ക്ക് മിനിമം ഒന്ന് വീതം അറുക്കേണ്ടതാണ്. മകന്‍ അവന് വേണ്ടി അഖീഖത് അറുക്കുമ്പോള്‍ അതോട് കൂടെ തന്‍റെ പിതാവിനേയും കരുതണമെങ്കില്‍ പിതാവിന്‍റെ സമ്മതം വാങ്ങണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter