വീട് നിര്‍മിക്കുമ്പോള്‍ നിസ്കാരമുറി എടുക്കുന്നതിനു വല്ല തടസ്സവും ഉണ്ടോ. വീട്ടില്‍ ഒരു റൂമില്‍ മാത്രം നിസ്കരിക്കരുത്, എല്ലാ റൂമിലും നിസ്കാരം നടത്തണം എന്നതിന് പ്രസക്തിയുണ്ടോ?

ചോദ്യകർത്താവ്

അന്‍വര്‍ അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വീട്ടില്‍ നിസ്കരിക്കാനായി പ്രത്യേകം സ്ഥലം നിര്‍ണ്ണയിക്കുന്നതില്‍ തെറ്റില്ല. ഇത്ബാനുബ്നുമാലിക് (റ) എന്ന സ്വഹാബി കണ്ണ് കാണാത്തതിനാല്‍ പള്ളിയില്‍ വരാന്‍ പ്രയാസമുണ്ടെന്നും അതിനാല്‍ തങ്ങള്‍ വീട്ടില്‍ വന്ന് നിസ്കരിക്കണമെന്നും ആ സ്ഥലം നിസ്കാരത്തിനായി ഞാന്‍ തെരഞ്ഞെടുക്കുമെന്നും പറഞ്ഞതായും പ്രവാചകര്‍ അങ്ങനെ ചെയ്തതായും ഇമാം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത ഹദീസില്‍ കാണാം. പ്രസ്തുത ഹദീന്‍റെ വ്യാഖ്യാനത്തില്‍, വീട്ടില്‍ നിസ്കരിക്കാനായി പ്രത്യേകസ്ഥലം നിര്‍ണ്ണയിക്കുന്നതില്‍ തെറ്റില്ലെന്ന് ഇമാം നവവി (റ) വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, നിസ്കാരത്തിനായി നിര്‍ണ്ണയിക്കുന്ന ഇത്തരം റൂമുകള്‍ക്ക് പള്ളിയുടെ യാതൊരു വിധിയും ബാധകമാവില്ലെന്നും അവിടെ നിസ്കരിച്ചത് കൊണ്ട് പള്ളിയില്‍ നിസ്കരിക്കുന്ന പ്രതിഫലം ലഭിക്കില്ലെന്നും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter