ഉപ്പയുടെ ആദ്യ ഭാര്യയിലെ മക്കളെയോ മക്കളുടെ മക്കളെയോ തൊട്ടാല്‍ വുളു മുറിയുമോ?

ചോദ്യകർത്താവ്

ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉപ്പയുടെ മറ്റൊരു ഭാര്യയിലെ മക്കള്‍ അയാളെ സംബന്ധിച്ചിടത്തോളം സഹോദരങ്ങള്‍ തന്നെയാണ്. സഹോദരിമാരും സഹോദരീ-സഹോദരന്മാരുടെ മക്കളും നിങ്ങള്‍ക്ക് (വിവാഹം കഴിക്കല്‍( ഹറാം ആക്കപ്പെട്ടിരിക്കുന്നു (സൂറതുന്നിസാഅ്-23) എന്ന് വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഈ ആയതിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മയയോ ഉപ്പയോ ഒന്നായ സഹോദരിമാരും ഈ ഗണത്തില്‍ പെടുന്നതാണ്. അത് കൊണ്ട് തന്നെ, അവരെ തൊട്ടത് കൊണ്ട് വുളു മുറിയുകയുമില്ല. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter