ഒരാളുടെ ഭാര്യ പൂര്‍ണ്ണമായ ഹിജാബ് ധരിക്കാന്‍ വിസമ്മതിക്കുന്നു. അക്കാരണം കൊണ്ട് അവളെ ത്വലാഖ് ചൊല്ലേണ്ടതുണ്ടോ?

ചോദ്യകർത്താവ്

റഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചു എന്നത് കൊണ്ട് മാത്രം ഭാര്യയെ ത്വലാഖ് ചൊല്ലേണ്ടതില്ല. കുടുംബബന്ധം പരമാവധി നിലനിര്‍ത്തിക്കൊണ്ടുപോവാനാണ് ശ്രമിക്കേണ്ടത്. അല്ലാഹുവിന് ഏറ്റവും അനിഷ്ടകരമായ ഹലാല്‍ ആണ് ത്വലാഖ് എന്ന് ഹദീസുകളില്‍ കാണാം. തുടങ്ങിക്കഴിഞ്ഞ ബന്ധം പരമാവധി നിലനില്‍ക്കണമെന്നതാണ് ശറഇന്‍റെ കാഴ്ചപ്പാട്. അതോടൊപ്പം, ഹിജാബ് ധരിക്കുകയെന്നത് സ്ത്രീയുടെ വ്യക്തിപരമായ കാര്യമാണ്. ഭര്‍ത്താവ് അവളെ അക്കാര്യത്തില്‍ പരമാവധി ഉപദേശിക്കേണ്ടതും അത് ധരിക്കാന്‍ അവളെ പ്രേരിപ്പിക്കാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങളൊക്കെ സ്വീകരിക്കേണ്ടതാണ്. ഓരോരുത്തരുടെയും പാപത്തിന്‍റെ ഭാരം ചുമക്കേണ്ടിവരുന്നത് അവര്‍ തന്നെയാണല്ലോ. ആയതിനാല്‍ ഭര്‍ത്താവ് എന്ന നിലയില്‍ തന്‍റെ ബാധ്യതകളും കടമകളും നിറവേറ്റുക. പൂര്‍ണ്ണമായും ഔറത് മറയാത്ത വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാതിരിക്കുക, ഔറത് മറക്കാത്ത രൂപത്തില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഭര്‍ത്താവിന് ചെയ്യാവുന്നതും ചെയ്യേണ്ടതുമാണ്. ഭദ്രമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ. നമ്മെയും ഭാര്യാസന്താനങ്ങളെയും നരകത്തില്‍ നിന്ന് രക്ഷിക്കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter