ഇന്ന് ഏറെ പ്രചാരത്തിലുള്ള രജിസ്റ്റര്‍ വിവാഹത്തിന്റെ വിധി എന്ത്? രക്ഷിതാവില്ലാതെ വിവാഹകര്‍മ്മം സാധുവാകുമോ?

ചോദ്യകർത്താവ്

അനസ് മൂസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വിവാഹം എന്നത് ഏറെ പവിത്രവും അതിലേറെ ശ്രദ്ധിക്കേണ്ടതുമാണ്. ചതിക്കുഴികളില്‍ അകപ്പെടാന്‍ ഏറെ സാധ്യതയുള്ളതാണ് ഇത്. അത് കൊണ്ട് തന്നെ എല്ലാ പഴുതുകളും അടക്കും വിധമാണ് ശരീഅത് അതിലെ നിയമങ്ങള്‍ നിര്ദ്ദേശിച്ചിട്ടുള്ളത്. ശരീഅത് പ്രകാരം, വിവാഹം ശരിയാകണമെങ്കില്‍ അഞ്ച് ഘടകങ്ങള്‍ നിര്‍ബന്ധമാണ്, ഭാര്യ, ഭര്‍ത്താവ്, ഭാര്യയുടെ രക്ഷിതാവ്, രണ്ട് സാക്ഷികള്‍, നിശ്ചിത പദങ്ങള്‍ (സീഗ). ഇവയുണ്ടായാല്‍ ഏത് വിവാഹവും സാധുവും ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ ആ വിവാഹം അസാധുവുമാണ്. രെജിസ്റ്റര്‍ വിവാഹത്തില്‍ സാധാരണഗതിയില്‍ രക്ഷിതാവ് ഉണ്ടാവാറില്ല, അത് കൊണ്ട് തന്നെ അത് സാധുവാകുന്നതല്ല. എന്നാല്‍ സര്‍ക്കാര്‍ നിയമമനുസരിച്ച് വിവാഹങ്ങള്‍ രെജിസ്റ്റര്‍ ചെയ്യണമെന്നാണെങ്കില്‍, മേല്‍ പറഞ്ഞ നിബന്ധനകളൊത്ത് വിവാഹം നടത്തി, ശേഷം അത് ഔദ്യോഗിക രേഖകളില്‍ രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter