നാലര മാസം പ്രായമുള്ള ഗര്ഭസ്ഥ ശിശുവിന് കിഡ്നിയും വളര്ച്ചയും ഇല്ലെന്നും അതിനെ നശിപ്പിക്കുന്നതാണ് നല്ലതെന്നും ഡോ. പറയുന്നു, എന്തു ചെയ്യണം

ചോദ്യകർത്താവ്

faisal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭ്രൂണഹത്യ വലിയ പാപമാണ്. ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചാഘട്ടങ്ങളെ അടിസ്ഥാനമാക്കി അതിന്‍റെ വിധികളില്‍ വ്യത്യാസമുണ്ട്. നാല് മാസം എത്തുന്നതോടെ റൂഹ് ഊതിയിട്ടുണ്ടാവുമെന്നതില്‍ യാതൊരു സംശയവുമില്ല. അതിന് ശേഷം നശിപ്പിക്കുന്നത് കടുത്ത പാപമാണെന്നാണ് ബഹുഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം. മാതാവിന്‍റെ ജീവന് അപകടമുണ്ടാവുമെന്ന് ഉറപ്പായാല്‍ മാത്രമേ ആ ഘട്ടത്തില്‍ കുട്ടിയെ നശിപ്പിക്കാന്‍ കര്‍മ്മശാസ്ത്രം അനുവദിക്കുന്നുള്ളൂ. അതുമായി ബന്ധപ്പെട്ട വിശദമായ നിയമങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്. കിഡ്നിയും വളര്‍ച്ചയുമില്ലെന്നൊക്കെ പറയുന്നത് ഡോക്ടറുടെ ഊഹമാവാം, അതെല്ലാം പരിഹരിക്കാനും പൂര്‍ണ്ണനാക്കാനും കഴിവുള്ളവനാണ് പടച്ച തമ്പുരാന്‍. അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി ദുആ ചെയ്യുക, ശേഷം അല്ലാഹുവില്‍ തവക്കുല്‍ ആക്കുക. സമാനവും അതിലേറെ അപകടകരവുമായി ഡോക്ടര്‍മാര്‍ അവതരിപ്പിച്ച പല സന്ദര്‍ഭങ്ങളിലും അതിന് നേര്‍വിപരീതമായി പൂര്‍ണ്ണവളര്‍ച്ചയും ആരോഗ്യവുമുള്ള മക്കളെ പ്രസവിച്ച എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്, അതും കേരളത്തിലെ ഏറ്റവും പ്രമുഖമായ ആശുപത്രികളിലെ ഏറ്റവും നൂതനമായ ഉപകരണങ്ങള്‍ വെച്ചുള്ള പരിശോധനക്ക് ശേഷവും. അത് കൊണ്ട്, ഇത്രയും തന്നത് അല്ലാഹുവാണല്ലോ, കുറവുകള്‍ പരിഹരിക്കാന്‍ കഴിവുള്ളവനാണ് അവന്‍. ഖൈറിനായി ആത്മാര്‍ത്ഥമായി ദുആ ചെയ്യുക, ശേഷം അവനില്‍ ഭരമേല്‍പിക്കുക, ദീനിന്‍റെ വിധിവിലക്കുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതും അതില്‍ മനസ്സ് ഉറപ്പിക്കുന്നതും എപ്പോഴും നന്മയിലേക്കേ നയിക്കൂ. ഗര്‍ഭം ധരിച്ച മാതാവിനും ഈ ധൈര്യം പകരുക. യാതൊരു വിധ കുഴപ്പവുമില്ലാത്ത പൂര്‍ണ്ണാരോഗ്യവും വളര്‍ച്ചയുമുള്ള ഒരു കുട്ടി പിറക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. അല്ലാഹു എല്ലാവര്‍ക്കും സ്വാലിഹായ മക്കളെ പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter