വിഷയം: ഉമ്മഹാതുല്‍ മുഅ്മിനീന്‍
മുഹമ്മദ് നബിയുടെ ഭാര്യമാർ ഏതു പേരിലാണ് അറിയപ്പെടുന്നത്?
ചോദ്യകർത്താവ്
Mahshiraiz
Jun 1, 2021
CODE :Abo10129
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
തിരുനബി(സ്വ)യുടെ ഭാര്യമാര്‍ പൊതുവായി ഉമ്മഹാതുല്‍മുഅ്മിനീന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
വിശുദ്ധഖുര്‍ആനില്‍ തന്നെ അല്ലാഹു തആലാ പറഞ്ഞത് കാണുക.
النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ {الأحزاب:6}
സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തത്തേക്കാള്‍ സമീപസ്ഥരാണ് നബി തിരുമേനി; പ്രവാചക പത്നിമാര്‍ ഉമ്മമാരുമത്രേ (അഹ്സാബ് 6)
സത്യവിശ്വാസികളുടെ ഉമ്മമാര്‍ എന്നത് കൊണ്ടുള്ള ലക്ഷ്യം അവരെ വിവാഹം കഴിക്കല്‍ ഹറാമാണെന്നും സ്വന്തം മാതാപിതാക്കളെ പോലെ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്നുമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.