പ്രവാചക ചരിത്രം പറയുന്ന പുസ്തകങ്ങൾ മലയാളത്തിൽ ഉണ്ടോ? ഏതൊക്കെ ആണ് അഹ്‌ലു സുന്നത്തി വൽ ജമാഅഃയുടെ പുസ്തകങ്ങൾ

ചോദ്യകർത്താവ്

Saiq

Oct 29, 2019

CODE :See9490

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തിരുനബി(സ്വ) ചരിത്രം കൈകാര്യം ചെയ്യുന്ന ഒട്ടനവധി പുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാണ്. ഇതരഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടവയും സ്വതന്ത്രരചനകളുമായി നിരവധിയുള്ളതിനാല്‍ എല്ലാം പേരെടുത്ത് പറയാന്‍ കഴിയില്ല.

വായനക്കാരന്‍റെ പ്രായം, അറിവ്, താല്‍പര്യം, സമയം തുടങ്ങിയവ പരിഗണിച്ച് അനുയോച്യമായ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കാം.

പികെ മുഹമ്മദ് ശരീഫ് ഹുദവി എഴുതി ബുക്പ്ലസ് പ്രസിദ്ധീകരിച്ച ‘എന്‍റെ നബി’, ശറഫീ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച കൊടുവള്ളി അബ്ദുല്‍ഖാദിറിന്‍റെ ‘നമ്മുടെ നബി’, കക്കാട് മുഹമ്മദ് ഫൈസി എഴുതിയ ബൃഹത്തായ നബിചരിത്രം  ‘മുഹമ്മദ് റസൂലുല്ലാഹ്’ തുടങ്ങിയ പുസ്തകങ്ങള്‍ അഹ്'ലുസ്സുന്നതിവല്‍ജമാഅഃയുടെ ആശയാടിത്തറയില്‍ രചിക്കപ്പെട്ട നബിചരിതരചനകളി‍ല്‍ ചിലതു മാത്രമാണ്.

നബി(സ്വ)യെ കുറിച്ച് കൂടുതല്‍ വായിക്കാനും പഠിക്കാനും തിരുനബിയെ സ്നേഹിക്കാനും തിരുസുന്നത്തുകള്‍ ജീവിതത്തില്‍ പകര്‍ത്താനും നാഥന്‍ തുണക്കട്ടെ, ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter