ഖുര്‍ആന്‍ മൊബൈലില്‍ കൊണ്ടു നടക്കാന്‍ പറ്റുമോ? ബാത്ത്റൂമിലേക്കു പോകുമ്പോഴൊക്കെ ചിലപ്പോള്‍ നമ്മള്‍ മൊബൈല്‍ എടുക്കാറുണ്ടല്ലോ.
ചോദ്യകർത്താവ്
യൂസുഫലി പഴയലക്കിടി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖുര്‍ആന്‍ മൊബൈലില്‍ കൊണ്ടു നടക്കുന്നതില്‍ വിരോധമില്ല. ഖുര്‍ആന്‍ സ്ക്രീനില്‍ തെളിഞ്ഞിരിക്കെ അതു മായി വിസര്‍ജ്ജന സ്ഥലത്തേക്ക് പോകല്‍ കറാഹത്താണ്. അല്ലാത്ത പക്ഷം കറാഹതു വരികയില്ല. ഇതു സംബന്ധിച്ചു മുമ്പ് മറുപടി പറഞ്ഞത് ഇവിടെ വായിക്കാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.