വിഷയം: ‍ മലയാള ഖുര്‍ആന്‍ വിവര്‍ത്തനം

മലയാളം ഖുർആൻ വ്യാഖ്യാനം വാങ്ങാൻ അതിയായ ആഗ്രഹമുണ്ട്. പരിഭാഷ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ആരുടെ പരിഭാഷയാണ് വാങ്ങേണ്ടത്?

ചോദ്യകർത്താവ്

Rinaf

May 23, 2021

CODE :Qur10097

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഖുര്‍ആന്‍ വ്യാഖ്യാനമെന്നല്ല, ഏത് ഗ്രന്ഥങ്ങളും പുസ്തകങ്ങളും വായിക്കാനാഗ്രഹിക്കുന്നവര്‍ അഹ്ലുസ്സുന്നത്തി വല്‍ജമാഅതിന്‍റെ ആശയാദര്‍ശങ്ങള്‍ക്കനുസൃതമായി രചിക്കപ്പെട്ടവയാണ് വാങ്ങി വായിക്കേണ്ടത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം മറ്റു ആശയങ്ങളുള്ളവ വായിക്കുമ്പോള്‍ അവയിലെ നെല്ലും പതിരും വേര്‍ത്തിരിച്ച് മനസിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.

മര്‍ഹൂം കെ.വി മുഹമ്മദ് മുസ്‍ലിയാരുടെ ഫത്‍ഹു റഹ്മാന്‍ ആണ് മലയാളത്തിലെ ആദ്യ സുന്നീ ഖുര്‍ആന്‍ വിവര്‍ത്തനം. പ്രസ്തുത വിവര്‍ത്തനം ഒണ്‍ലൈനായി നിലവില്‍ ലഭ്യമാണ്. അതിനായി Quranonweb.net എന്ന വെബ്സൈറ്റ് Islamonweb.net-ന്റെ സംരഭകരായ മിഷന്‍ സോഫ്റ്റ് അണിയിച്ചൊരുക്കിയിട്ടുണ്ട്.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്’വിയുടെ വിശുദ്ധഖുര്‍ആന്‍ വിവര്‍ത്തനം വളരെ ലളിതവും സംഗ്രഹീതവുമായ മലയാള പരിഭാഷയാണ്. ചെമ്മാട് ഹിദായ നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന BOOKPLUS ല്‍ ഈ പരിഭാഷ ലഭ്യമാണ്. പ്രസ്തുതപരിഭാഷയുടെ ഓണ്‍ലൈന്‍ വേര്‍ഷന്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter