വിഷയം: ‍ ഖുര്‍ആനിലെ ഹര്‍ഫുകളുടെ എണ്ണം

ഖുർആനിൽ എത്ര ഹര്‍ഫുകളുണ്ട്?

ചോദ്യകർത്താവ്

Asmabi

Jun 7, 2021

CODE :Qur10185

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഖുര്‍ആനിലെ ഹര്‍ഫുകളുടെ എണ്ണം 323015 ആണെന്ന് ബഹുമാനപ്പെട്ട ഇബ്നുകസീര്‍ (റ) അവരുടെ തഫ്സീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഹര്‍ഫുകള്‍ എങ്ങനെ പരിഗണിക്കുന്നു എന്നതു സംബന്ധിച്ചുള്ള അഭിപ്രായാന്തരങ്ങള്‍ കാരണത്താലും വിവിധ ഖിറാഅതുകള്‍ പരിഗണിച്ചുമെല്ലാം ഹര്‍ഫുകളുടെ എണ്ണം തിട്ടപ്പെടുത്തിയപ്പോള്‍ പണ്ഡിതന്മാര്‍ വിവിധ കണക്കുകള്‍ രേഖപ്പെടുത്തിയതായി കിതാബുകള്‍ പരിശോദിച്ചാല്‍ കാണാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter