ബാബരി മുതൽ ഗ്യാൻവാപി വരെ   ആവർത്തിക്കപെടുന്ന അവകാശവാദങ്ങൾ.....
1949 ഡിസംബറിലാണ് ബാബരി മസ്ജിദിൽ വിഗ്രഹം പ്രത്യക്ഷപ്പെടുന്നത്.കേസിനൊടുവിൽ പള്ളി അടഞ്ഞുകിടന്നു.അധികാരം സർക്കാരിന്റെ നിയന്ത്രണത്തിലായി.2019 നവംബർ ഒമ്പതിന് പള്ളി അവിടെയുണ്ടായിരുന്നു എന്നതിന് വേണ്ട തെളിവുകൾ ലഭിച്ചില്ല എന്ന കാരണം കൊണ്ട് ബഹുഭൂരിപക്ഷത്തിന് വിട്ടുകൊടുത്തു.
മതേതര ഇന്ത്യയിൽ അന്നും ഇന്നും ആർ.എസ്.എസ്-ബി.ജെ.പി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ഒന്നാണ്.ഭിന്നിപ്പിച്ച് ഭരിക്കുക.കലാപങ്ങൾക്ക് ആഹ്വാനം നൽകുക.
മുസ്‌ലിം ഇടങ്ങൾ കയ്യേറുക.ബാബരി നൽകിയ ആഘാതത്തിൽ നിന്ന് മുക്തി നേടും മുമ്പാണ് അടുത്ത അവകാശം.
ഇത്തവണ വാരണാസിയിലെ ഗ്യാൻവാപി പള്ളിയാണ് ലക്ഷ്യം. നൂറ്റാണ്ടുകളായി കാശി വിശ്വനാഥ ക്ഷേത്രത്തിനരികിൽ സ്ഥിതി ചെയ്യുന്നതും നിലവിൽ അൻജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയുടെ കീഴിലുള്ളതുമാണ് ഗ്യാൻവാപി മസ്ജിദ്.പൂർവ്വ ശിവലിംഗം കണ്ടെന്നാണ് ആരോപണം.
അഞ്ചു സ്ത്രീകൾ സമർപ്പിച്ച ഹരജി പ്രകാരമാണ് വാരാണസി സിവിൽ ജഡ്ജി വിഡിയോ സർവേ നടത്താൻ ടീമിനെ അയക്കുന്നത്.സർവേ ചുമതലയുള്ള അജയ് മിശ്ര റിപ്പോർട്ട് സമർപ്പിച്ചിരുന്നു.കൂടുതൽ സമയം വേണമെന്നും മിശ്ര കോടതിയോട് ആവശ്യപ്പെട്ടു. ശിവലിംഗം എന്ന പേരിൽ പള്ളിയിൽ കണ്ടെത്തിയത് ഒരു പഴയ ജലധാരയാണ്. അംഗശുദ്ധി(വുദു) വരുത്താൻ എല്ലാ പള്ളികളിലും ഹൗദുകൾ ഉണ്ട്.
എന്നാൽ ഹിന്ദുത്വവാദികൾ ഈ സമയം കൊണ്ട് തന്നെ രാജ്യത്ത് പല കെട്ടുകഥകളും പ്രചരിപ്പിച്ചു. മസ്ജിദിനെ മന്ദിറാക്കി.മുഗൾ ചക്രവർത്തി ഔറംഗസീബ്‌ പണികഴിപ്പിച്ച 350 വർഷം പഴക്കമുള്ള പള്ളിയിൽ നിന്ന് ശിവലിംഗം ലഭിച്ചെന്നും, ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്നും സാമൂഹിക മാധ്യമങ്ങളിൽ കൊളുത്തിവുട്ടു.
'എത്ര മറച്ചുവെച്ചാലും സത്യം ഒരുനാൾ പുറത്തുവരും' എന്നാണ് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞത്.ചരിത്രപ്രസിദ്ധമായ ബാബരി രാമജന്മഭൂമിയായി കോലം മറിച്ചവർക്ക് ജലധാര ഒരു പ്രശ്നമല്ല.
"കാശി വിശ്വനാഥ്‌ ക്ഷേത്രം ഗ്യാൻവാപി മസ്ജിദിന്റെ അടുത്താണ് എന്റെ വീട്.ബല്യകാലം മുഴുവൻ ഞാൻ ഇവിടെയുണ്ടായിരുന്നു. രണ്ടു മതക്കാരും വളരെ സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാണ് ജീവിച്ചിരുന്നത്. ബാബരി വിഷയം വന്നപ്പോൾ മാത്രമാണ് ക്ഷേത്രവും പള്ളിയും കമ്പിവേലി കൊണ്ട് വേർതിരിക്കപ്പെട്ടത്". മുതിർന്ന മാധ്യമ പ്രവർത്തകൻ കാശി പത്രക്കാർ സംഘ് മുൻ പ്രസിഡന്റുമായ രാജ്‌നാഥ് തിവാരിയുടെ വാക്കുകളാണിത്.
കോടതിവിധി അനുസരിച്ച് പള്ളിയിൽ ആരാധനക്ക് തടസ്സം വന്നിട്ടില്ല.ശിവലിംഗം കണ്ടെത്തി സ്ഥലം സീലുവെക്കാൻ അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ ഹർജി സമർപ്പിച്ചിരുന്നു.കോടതിയത് അംഗീകരിച്ചു.
1991ലെ ആരാധനാലയ നിയമലംഘനമാണ് ഗ്യാൻവാപി പള്ളിയിൽ നടക്കുന്നത്.1991 നിയമപ്രകാരം 1947 ആഗസ്റ്റ്15ന് രാജ്യത്തെ ഏതെല്ലാം ആരാധനാലയങ്ങൾ ആരുടെയെല്ലാം കൈകളിലുണ്ടോ അതവരുടെ ഉടമസ്ഥതയിൽ തുടരുമെന്നും ഒരുവിധ തർക്കവും കൈയേറ്റവും അനുവദിക്കില്ലെന്നും നിയമം പാർലമെന്റ് പാസാക്കിയിരുന്നു. ബാബരി മാത്രമാണ് അതിൽ നിന്ന് തെന്നിമാറിയത്.
രാജ്യത്ത് മതങ്ങൾ തമ്മിൽ കൊമ്പുകോർക്കുന്നതിന് അവസരങ്ങൾ സൃഷ്ടിക്കുന്ന മതവെറിയുടെ പേരാണ് ആർ.എസ്.എസ്. ഹിന്ദുത്വവാദികൾ.
ദിവസവും മുസ്‌ലിം ഇടങ്ങൾ ഓരോന്നായി ചുരുങ്ങികൊണ്ടിരിക്കുകയാണ്.
പ്രതീക്ഷകൾ കൈവിടാതെ പരമോന്നത കോടതി വിധി കാതോർക്കാം.
കടപ്പാട് :Scroll.in

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter