3 December 2020
19 Rajab 1437

സിജിയുടെ കരിയര്‍ ഗൈഡന്‍സ് ഡിപ്ലോമക്ക് അപേക്ഷ ക്ഷണിച്ചു

islamonweb‍‍

17 September, 2014

+ -

പ്രമുഖ കരിയര്‍ ഗൈഡന്‍സ് സ്ഥാപനമായ സിജി(സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍മേഷന്‍ ഇന്ത്യ) പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കരിയര്‍ ഗൈഡന്‍ഡ് അന്‍ഡ് കൌണ്‍സിലിങ്ങ് കോഴ്സിനു അപേക്ഷ ക്ഷണിച്ചു. സിജിയുടെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ ഡെവലെപ്മെന്റ് സ്റ്റഡീസിനു കീഴിലായിരിക്കും കോഴ്സ്.
തിയറി-പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന ആറു മാസത്തെ കോഴ്സ് ആണ് ഈ ഡിപ്ലോമ. മുഴുവന്‍ ക്ലാസുകളും അവധി ദിവസങ്ങളിലായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ ഗ്രാജ്വേഷനാണ് അടിസ്ഥാന യോഗ്യത. ഇന്‍റര്‍വ്യൂവിലെ മികവിനനുസരിച്ചായിരിക്കും അഡ്മിഷന്‍. തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ സിജിയുടെ സ്റ്റെപ്പന്‍ഡിന് അര്‍ഹരായിരിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും സിജിയുടെ സാമ്പത്തിക പിന്തുണ ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തിയ്യതി സപ്തംബര്‍ 27, 2014. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8086663004, Email: isds@cigi.org

RELATED ARTICLES