സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പോടെ ഡിപ്ലോമ കോഴ്സ്
- Web desk
- Oct 6, 2015 - 08:14
- Updated: Sep 20, 2017 - 12:44
സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഡിപ്ലോമ ഇന്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് കോഴ്സിലേക്കാണ് സ്കോളര്‍ഷിപ്പോട് കൂടിയുള്ള സൗജന്യ പ്രവേശനം. പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിദ്യാര്‍ഥികളും അധ്യാപകരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നല്‍കാനും ഉപരിപഠനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും കഴിയുന്ന വിദഗ്ധരായ സാമൂഹ്യപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുക എന്നുള്ളതാണ് കോഴ്സിന്റെ ലക്ഷ്യം. തിയറി ക്ലാസുകളും പ്രാക്ടികല് ക്ലാസുകളും ഉള്‍പ്പെടുന്ന സിലബസോട് കൂടിയുള്ള ഈ ആറുമാസ കോഴ്സ് കരിയര്‍ ഗൈഡന്‍സിലും കൗണ്സിലിംഗിലും വൈദഗ്ധ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ നല്‍കുന്നതാണ്. സിജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡവലപ്പ്മെന്റ് സ്റ്റഡീസാണ് കോഴ്സ് നല്‍കുന്നത്.
പ്രവേശനത്തിന് താല്പര്യമുള്ളവര് 2015 ഒക്ടോബര്‍ 9 ന് മുമ്പായി സിജിയില്‍ നേരിട്ട് അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086664006 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment