ഭരണഘടന തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും: ജിഫ്രി തങ്ങള്‍
.jpg)
മതസൗഹാര്‍ദത്തിന് കരുത്തേകിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാടുകളുമായി സമസ്തയുണ്ടാകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
അസ്തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ നിലപാടുകള്‍ യഥാര്‍ത്ഥ ഇസ് ലാമിന് അന്യമാണെന്നും രാജ്യത്തിന്റെ മതസൗഹാര്‍ദത്തിന് വിരുദ്ധമായ ഒരു പ്രവര്‍ത്തനവും സമസ്തയുടെയും കീഴ്കടഘങ്ങളുടെയും ഭാഗത്തുനിന്നുണ്ടാവില്ലെന്നും തങ്ങള്‍ വ്യക്തമാക്കി. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്ത് സംസാരിച്ചു.