യമനിലെ ഹൂതികളെ ഭീകരസംഘടനയാക്കി പ്രഖ്യാപിച്ച് യു.എസ്

യമനിലെ സര്‍ക്കാര്‍ വിമത വിഭാഗമായ ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്. അമേരിക്കന്‍ വിദേശ്യകാര്യ സെക്രട്ടറി മൈക് പോംപിയോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ യമന്‍ ജനതയെ പട്ടിണിക്കിടുകയും കൊല്ലുകയും ചെയ്യുന്നതില്‍ പങ്കാളിയായ അമേരിക്കയുടെ നടപടിയെ യമന്‍ ജനത വിലകല്‍പിക്കുകയില്ലെന്ന് ഹൂതി നേതാവ് മുഹമ്മദ് അലി അല്‍ ഹൂത്തി പ്രതികരിച്ചു.