സി.എ.എ വിരുദ്ധ കേസുകള്‍ പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍

പൗരത്വ നിയമഭേതഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട 1500 കേസുകള്‍ തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. അനുമതിയില്ലാതെ പ്രകടനം നടത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയ കേസുകളാണ് പിന്‍വലിച്ചത്.
കേരളത്തില്‍ 519 കേസുകള്‍ നിലനില്‍ക്കെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഇത്രയും കേസുകള്‍ പൂര്‍ണമായും പിന്‍വലിച്ചത്.