ശവ്വാല്‍ മാസപ്പിറവി കണ്ടില്ല; കേരളവും ഗള്‍ഫ് രാഷ്ട്രങ്ങളുമടക്കം മിക്കയിടങ്ങളിലും ചെറിയ പെരുന്നാള്‍ ഞായറാഴ്ച

22 May, 2020

+ -
image

കേരളത്ശതിലും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച. 

റമദാന്‍ 29 പൂര്‍ത്തിയായ ഇന്ന്  ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍,കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി , സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

സഊദി, ഖത്തര്‍, യു എ ഇ, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റികളും ഞായറാഴ്ചയായിരിക്കുമെന്നു അറിയിച്ചിട്ടുണ്ട്. ഇന്ന് മാസപ്പിറവി കാണുക അസാധ്യമായതിനാല്‍ ഞായറാഴ്ചയായിരിക്കും ഈദുല്‍ ഫിത്വര്‍ എന്ന് ടുണീഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും ആസ്ത്രേലിയ, ജപ്പാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ബന്ധപ്പെട്ട സമിതികളും പ്രഖ്യാപിച്ചിരുന്നു. 

RELATED NEWS