കോവിഡ്: സൗദിയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു
റിയാദ്: ലോകത്തുടനീളം കൊറോണ വൈറസ് ദുരിതം വിതക്കുന്നതിനിടെ സൗദി അറേബ്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു. കൊറോണ വൈറസ് ബാധയെ തുടർന്ന് തിങ്കളാഴ്ച മദീന ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫ്ഗാൻ പൗരനാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദൽ അലി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മാത്രം 205 പേർക്കാണ് സൗദിയിൽ രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം അണുബാധിതരുടെ എണ്ണം 767 ആയി. ഒരൊറ്റ ദിവസം കോവിഡ് 19 ബാധിക്കുന്നവരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.

അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച 21 ദിവസത്തെ രാത്രി കാല കർഫ്യൂ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ തെരുവുകളും പാതകളും ശൂന്യമായി. നിയമം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ഉൾപ്പെടെ കടുത്ത നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്. ആളുകളുമായുള്ള സമ്പർക്കം പരമാവധി കുറക്കണമെന്ന് ആരോഗ്യമന്ത്രാലയം വീണ്ടും അഭ്യർഥിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter