ഡൽഹി കലാപബാധിതരെ ബലമായി ക്യാമ്പുകളിൽ നിന്ന് ഒഴിപ്പിക്കുന്നതായി പരാതി

25 March, 2020

+ -
image

ന്യൂ​ഡ​ല്‍ഹി: പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപത്തിൽ ഇരകളാക്കപ്പെട്ടവർക്ക് നേരെ സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അനീതി. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കു​ടും​ബ​ങ്ങ​ളോ​ട് മു​സ്ത​ഫാ​ബാ​ദി​ലെ ഈ​ദ്ഗാ​ഹ് ക്യാ​മ്പില്‍നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ അധികൃതർ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന് ടെന്‍റു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കി​യ വ​ള​ന്റിയര്‍മാ​ര്‍ അ​തി​ല്‍ താ​മ​സി​ച്ചി​രു​ന്ന​വ​രെ ഇറക്കി വിട്ടുവെന്നും ക്യാ​മ്പിലുള്ളവര്‍ പ​രാ​തി​പ്പെ​ട്ടു.

സ​ര്‍ക്കാ​റി​ല്‍നി​ന്ന് ഒ​രു ന​ഷ്​​ട​പ​രി​ഹാ​ര​വും ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ വാ​ട​ക​ക്ക് വീ​ട് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നും കലാപബാധിതരിൽ ഒരാളായ ഇംറാൻ പ​റ​ഞ്ഞു. കോ​വി​ഡ്​ ഭീ​തി​യി​ല്‍ ബ​ന്ധു​വീ​ടു​ക​ളി​ല്‍ പോ​കാ​ന്‍ പോ​ലും വയ്യ- ഇംറാൻ പറഞ്ഞു. രോ​ഗം പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ളു​ക​ള്‍ നി​ശ്ചി​ത അകലത്തിൽ കിടക്കുകയായിരുന്നെന്നും എ​ന്നാ​ല്‍, ബ​ലം പ്ര​യോ​ഗി​ച്ച്‌ മൂ​ന്ന് ടെന്‍റു​ക​ള്‍ ഒഴിപ്പിച്ചതിനാല്‍ അ​വി​ടെ കി​ട​ന്ന​വ​രും മ​റ്റു ടെന്‍റു​ക​ളി​ലേ​ക്ക് മാ​റി​യ​ത് വീ​ണ്ടും തി​ര​ക്കു​ണ്ടാ​ക്കി​യ​താ​യും ക്യാ​മ്പിലുള്ള ഖ​മ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ക്യാമ്പ് വി​ട്ടു​പോ​കാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​രോ​ടാ​ണ് ത​ങ്ങ​ള്‍ പോ​കാ​ന്‍ പ​റ​യു​ന്ന​തെ​ന്നാ​ണ് ക്യാമ്പ് ന​ട​ത്തി​പ്പു​കാ​രാ​യ ഡ​ല്‍ഹി വ​ഖ​ഫ് ബോ​ബോർഡ് വക്താവ് മു​ഹ​മ്മ​ദ് ഇം​റാ​ന്‍ പറയുന്നത്. മു​സ്ത​ഫാ​ബാ​ദ് ക്യാമ്പില്‍നി​ന്ന് മാ​റി​ത്താ​മ​സി​ക്കാ​നു​ള്ള സാ​മ്പത്തിക സ​ഹാ​യം ത​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ന്ന് വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ല്‍നി​ന്നു​ള്ള ആം ​ആ​ദ്മി പാ​ര്‍ട്ടി എം.​എ​ല്‍.​എ ഹാ​ജി യൂ​നു​സ് പ​റ​ഞ്ഞു.

എന്നാൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി ഡ​ല്‍ഹി മു​സ്ത​ഫാ​ബാ​ദി​ലെ ക്യാ​മ്പുകളില്‍ ക​ഴി​യു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ക്ക് ഡ​ല്‍ഹി സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ന​ഷ്​​ട​പ​രി​ഹാ​ര തു​ക കിട്ടിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഡ​ല്‍ഹി സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ കിട്ടിയിരുന്നെങ്കില്‍ വീ​ടു​ക​ള്‍ പുനര്‍നി​ര്‍മി​ച്ച്‌ തി​രി​ച്ചു​പോ​കാ​മാ​യി​രു​ന്നന്നാണ് ക്യാ​മ്പിലെ പ​ല ഇ​ര​ക​ളും പ​റ​യു​ന്ന​ത്. 25,000 രൂ​പ​യാ​ണ് സ​ര്‍ക്കാ​ര്‍ ഇ​തു​വ​രെ​യാ​യി ന​ല്‍കി​യ​തെ​ന്നാ​ണ് ന​ഷ്​​ട​പ​രി​ഹാ​രം കി​ട്ടി​യ​വ​ര്‍ പ​റ​യു​ന്ന​ത്. മാ​ര്‍ച്ച്‌ ഒ​ന്നി​ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ 4.75 ല​ക്ഷം നി​ക്ഷേ​പി​ക്കു​മെ​ന്ന് പറഞ്ഞിരുന്നെങ്കിലും ഇ​തു​വ​രെ​യും നി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മി​ക്ക​വ​രു​ടെ​യും പ​രാ​തി.