ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തി; ആദ്യ കല്ലേറ് കര്‍മ്മം നിർവഹിച്ചു

31 July, 2020

+ -
image

മക്ക: ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ സുപ്രധാന കർമമായ അറഫ സംഗമം അവസാനിച്ചതിന് പിന്നാലെ ഇന്ന് ബലിപെരുന്നാൾ ദിനത്തിൽ ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തി ആദ്യ കല്ലേറ് കര്‍മ്മം നടത്തി. വിവിധ സംഘങ്ങളായാണ് ഹാജിമാർ ജംറത്തുല്‍ അഖബയില കല്ലേറ്​ കര്‍മം നനടത്തിയത്. ശേഷം മക്കയിലെ ഹറമിലെത്തി 'ത്വവാഫുല്‍ ഇഫാദ'യും നിര്‍വഹിച്ചു. ഹജ്ജിന്റെ ഉപേക്ഷിക്കാൻ പാടില്ലാത്ത കർമ്മം തന്നെയാണ് ഇതും.

കര്‍ശന ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ചാണ്​​ കല്ലേറ്​ കര്‍മവും ത്വവാഫും നടന്നത്​. ഹറമില്‍ പ്രവേശനത്തിനും പുറത്തേക്കും പ്രത്യേക കവാടങ്ങളും മത്വാഫില്‍ സ്​റ്റിക്കര്‍ പതിച്ച്‌​ ഓരോ ഗ്രൂപ്പുകള്‍ക്കും പ്രത്യേക പാതകളും നിശ്ചയിക്കുകയും ചെയ്​തിരുന്നു.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരുന്നു ചടങ്ങുകൾ. എറിയുന്നതിനുള്ള കല്ലുകള്‍ അണുമുക്​തമാക്കിയ ശേഷം പാക്കറ്റുകളിലാക്കി നേരത്തെതന്നെ തീര്‍ഥാടകര്‍ക്ക്​ നല്‍കിയിരുന്നു. മൂന്നിൽ ബാക്കി രണ്ട് ജംറകളിൽ വരും ദിവസങ്ങളിൽ കല്ലേറ് കർമം നിർവഹിക്കും.

RELATED NEWS