മതേതര സൂഫിസത്തിന്റെ പ്രശ്‌നങ്ങള്‍

വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം വന്നിട്ടുണ്ട്.
‘നിശ്ചയമായും അല്ലാഹുവിങ്കല്‍ ദീന്‍ എന്നാല്‍ ഇസ്‌ലാമാകുന്നു(ആലു ഇംറാന്‍-19).
മറ്റൊരു ആയത്തില്‍ പറഞ്ഞിരിക്കുന്നു:
‘ആരെങ്കിലും ഇസ്‌ലാമല്ലാത്തത് ദീനായി തേടുകയാണെങ്കില്‍ അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല(ആലു ഇംറാന്‍- 85).
ദീനുല്‍ ഇസ്‌ലാമിന്റെ ഏറ്റവും പൂര്‍ണമായ പതിപ്പിനെയാണ്, മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു:
‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീനിനെ പരിപൂര്‍ണമാക്കിത്തന്നിരിക്കുന്നു. നിങ്ങളുടെ മേല്‍ എന്റെ അനുഗ്രഹങ്ങളെയും (നിഅ്മത്) പൂര്‍ത്തിയാക്കിയിരിക്കുന്നു(മാഇദ-3).
അനുഗ്രഹം അഥവാ നിഅ്മത്തിന് ബാഹ്യവും ആന്തരികവുമായ വശങ്ങളുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു:
‘അവന്‍ അവന്റെ ബാഹ്യവും ആന്തരികവുമായ അനുഗ്രഹങ്ങളെ നിങ്ങളുടെ മേല്‍ വാരിച്ചൊരിഞ്ഞിരിക്കുന്നു(ലുഖ്മാന്‍-20).
ദീനില്‍ ഉള്‍ക്കൊണ്ട അനുഗ്രഹങ്ങള്‍ക്ക് ബാഹ്യവും ആന്തരികവുമായ വശങ്ങളുണ്ട്. ഇവയെ വേര്‍തിരിക്കാവതല്ല. ദീനിന്റെ ബാഹ്യവശത്തെക്കുറിച്ചാണ് ശരീഅത്ത് എന്ന് പറയുന്നത്. ആന്തരികവശമാണ് തസ്വവ്വുഫ് ഉള്‍ക്കൊള്ളുന്ന ത്വരീഖത്തും ഹഖീഖത്തും മഅ്‌രിഫത്തും generic cialis തൗഹീദും. തസ്വവ്വുഫിനെ ഇന്നത്തെക്കാലത്ത് ആംഗലേയവല്‍ക്കരിച്ച് സൂഫിസം എന്നും വിളിക്കാറുണ്ട്. ദീനിന്റെ ബാഹ്യവശമായ ശരീഅത്ത് കൃത്യമായി നിര്‍ണയിക്കപ്പെട്ട ഒന്നാണ്. ആരാധനാകര്‍മങ്ങള്‍, ക്രയവിക്രയങ്ങള്‍, സ്വത്തവകാശം, സാമൂഹിക മര്യാദകള്‍, ശുദ്ധി, വസ്ത്ര ധാരണം തുടങ്ങിയ കാര്യങ്ങളില്‍ ദീനിന്റെ വ്യവസ്ഥകള്‍ ഹിജ്‌റ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. മദ്ഹബുകള്‍ ഇവയെ ക്രോഡീകരിച്ചിരിക്കുന്നു. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെയും അവിടുത്തെ അനുചരരുടെയും ജീവിതത്തില്‍ നിന്നാണ് ഇവയെല്ലാം ക്രോഡീകരിക്കപ്പെട്ടത്. ദീനിന്റെ ഈ വശത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. പലിശ, അന്യ സ്ത്രീ-പുരുഷന്‍മാര്‍ തമ്മിലുള്ള ഇടപഴകല്‍, വസ്ത്ര ധാരണം എന്നു തുടങ്ങി ഇന്നത്തെ കാലത്ത് ദീനിന്റെ മൗലികമായ വ്യവസ്ഥകളില്‍ നിന്ന് എന്തെല്ലാം വ്യതിചലനങ്ങള്‍ ഉണ്ടായിട്ടുണ്ടോ, അതൊക്കെ പിഴവുകളായിത്തന്നെയാണ് മുസ്‌ലിം പൊതുസമൂഹവും പണ്ഡിതരും മനസ്സിലാക്കുന്നത്. ലിബറല്‍ മതേതര ചുറ്റുപാടുകള്‍ക്കനുസൃതമായി ദീനിലെ ശരീഅത്തിനെ തന്നെ പൊളിച്ചെഴുതണമെന്ന് മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗവും അഭിപ്രായപ്പെടുന്നില്ല.
ദീനിന്റെ ആന്തരികവശമായ തസ്വവ്വുഫ് എന്നത് യഥാര്‍ത്ഥത്തില്‍ , ബാഹ്യക്രമമായ ശരീഅത്തിനെ അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തോടുകൂടി ജീവിതത്തിലെ വിവിധ മണ്ഡലങ്ങളില്‍ പ്രയോഗവര്‍ക്കരിക്കാനുള്ള ക്രമമാണ്. അതിനാല്‍ മനുഷ്യന്റെ ബാഹ്യവസ്ത്രമായ ‘ഭൗതികമായ ശരീരത്തോട് ശരീഅത്ത് ബന്ധപ്പെട്ടതുപോലെ തന്നെ ‘ഭൗതികാതീതമായ ആന്തരിക ഘടകങ്ങളായ ഹൃദയം (ഖല്‍ബ്), ആത്മാവ്(റൂഹ്), ആന്തരിക രഹസ്യം (സിര്‍റ്) എന്നിവയോട് തസ്വവ്വുഫിലെ വിവിധ ഘടകങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. തസ്വവ്വുഫ് എന്ന ആന്തരികമായ ആചരണം ഇല്ലെങ്കില്‍ ദീനിലെ ബാഹ്യ ആചരണം അര്‍ത്ഥശൂന്യമായിത്തീരുന്നു. ആന്തരികമായ ആചരണത്തിന്റെ നിറവനുസരിച്ച് ബാഹ്യമായ കര്‍മങ്ങള്‍ കൂടുതല്‍ തൃപ്തികരവും സ്വീകാര്യവും ഫലപ്രദവുമായിത്തീരുന്നു. ദീനിന്റെ ആന്തരിക വശത്തെ മുസ്‌ലിം സമൂഹം അവഗണിച്ചതിന്റെ കെടുതികള്‍ ഇന്ന് എല്ലാവര്‍ക്കും അനുഭവവേദ്യമായ ഒന്നാണ്.
യഥാര്‍ത്ഥത്തില്‍ തസ്വവ്വുഫ് എന്താണെന്ന് തിരിച്ചറിയുന്നതില്‍ ചില സുപ്രധാന തത്വങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന്, ശരീഅത്തുമായി അഥവാ ദീനിന്റെ ബാഹ്യവശവുമായുള്ള അതിന്റെ അഭേദ്യമായ ബന്ധമാണ്. ശരീഅത്തിലെ കര്‍മങ്ങള്‍ക്ക് കേവലം പൂര്‍ണത നല്‍കുന്ന ഒന്ന് എന്ന അര്‍ത്ഥം മാത്രമല്ല തസ്വവ്വുഫിനുള്ളത്. അതിനുമപ്പുറം, ശരീഅത്തില്‍ നിശ്ചയിക്കപ്പെട്ട കാര്യങ്ങളുടെ ആന്തരിക ഘടനയും താല്‍പര്യവുമാണ് തസ്വവ്വുഫ്. തസ്വവ്വുഫിലെ കേന്ദ്ര ആശയങ്ങള്‍ നിര്‍വ്വചിക്കപ്പെടുന്നത് ശരീഅത്തിലെ കാര്യങ്ങളിലൂടെയാണെന്നും കാണാനാവും. ശരീഅത്തിനെയും തസ്വവ്വുഫിനെയും വേര്‍പിരിക്കാന്‍ ആവില്ല. ഒരു ഉദാഹരണം നമുക്ക് പരിശോധിക്കാം. ആദരവായ റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: ‘നിസ്‌കാരം മുഅ്മിനിന്റെ മിഅ്‌റാജ് (ആകാശാരോഹണം) ആണ്.’ മറ്റൊരു ഹദീസില്‍ പറഞ്ഞു: ‘നിസ്‌കാരം മുഅ്മിനിന്റെ അല്ലാഹുവുമായുള്ള രഹസ്യമായ കൂടിക്കാഴ്ച(മുനാജാത്ത്) യാണ്. ഈ രണ്ട് ഹദീസുകളില്‍, തസ്വവ്വുഫിലെ രണ്ട് പ്രധാന ഘടകങ്ങളെ നിസ്‌കാരം എന്ന കര്‍മത്തിലൂടെ നിര്‍വ്വചിക്കുകയാണ്. എന്നുമാത്രമല്ല, നിസ്‌കാരം എന്ന ബാഹ്യകര്‍മത്തെ ഒഴിവാക്കിയാല്‍ യഥാവിധി ഇതുരണ്ടും (മുനാജാത്ത്, മിഅ്‌റാജ്) ലഭിക്കുകയില്ല എന്നും വരുന്നു. നിസ്‌കാരത്തില്‍ നിന്നാണ് ഇവ തേടാന്‍ ആരംഭിക്കേണ്ടത്. അതിനുമപ്പുറം കേവലം ശരീരമാത്രമായ നിസ്‌കാരത്തില്‍ നിന്ന് ഖല്‍ബ്, റൂഹ്, സിര്‍റ് എന്നിവ ഉള്‍ക്കൊള്ളുന്ന നിസ്‌കാരം എന്നതിലേക്ക് കാര്യം വളരുകയും ചെയ്യുന്നു. ശരീഅത്തിലെ കര്‍മങ്ങളെയും വിധിവിലക്കുകളെയും പരിമിതമായ അര്‍ത്ഥങ്ങളുള്ളവയായി കാണാന്‍ പാടില്ല. മറിച്ച് അഗാധമായ, സര്‍വ്വ സൃഷ്ടിലോകങ്ങളെയും സ്പര്‍ശിക്കുന്ന, അവയെയെല്ലാം കടന്ന് അല്ലാഹുവിലേക്ക് മനുഷ്യനെ എത്തിക്കുന്ന കാര്യങ്ങളായി ശരീഅത്തിലെ എല്ലാ കാര്യങ്ങളും മാറുന്നു. ഇത്രയും വലിയ അര്‍ത്ഥങ്ങളും തലങ്ങളുമുള്ള കാര്യങ്ങള്‍ വളരെ ചെറിയ കാര്യങ്ങളായി ന്യൂനീകരിക്കുമ്പോള്‍, ദീനിന്റെ ആന്തരികവും ബാഹ്യവുമായ വശങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ തകരാറ് വരുന്നു. ബാഹ്യാചരണത്തെ അര്‍ത്ഥശൂന്യത ബാധിക്കുമ്പോള്‍ ആന്തരിക വശത്തെ സ്വയം തന്നെ ഒരു ജ്ഞാന കര്‍മപദ്ധതിയായി അവതരിപ്പിക്കാനുള്ള പ്രവണത ഉളവായിത്തീരുന്നു.
തസ്വവ്വുഫിന്റെ ചരിത്രത്തിലെ അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യങ്ങളാണ് മശാഇഖുമാരും അവരുടെ ചിന്താകര്‍മ പദ്ധതികളെ ക്രോഡീകരിച്ച ത്വരീഖത്തുകളും. ദീനിന്റെ ബാഹ്യവശത്തെ ക്രോഡീകരിച്ച ഇമാമുകളുടെയും മദ്ഹബുകളുടെയും സ്ഥാനമാണ്, ദീനിന്റെ ആന്തരിക വശത്തിന്റെ കാര്യത്തില്‍ മശാഇഖുമാര്‍ക്കും ത്വരീഖത്തുകള്‍ക്കുമുള്ളത്. സൂക്ഷ്മമായി പഠിക്കുകയാണെങ്കില്‍, ബാഹ്യമായതും ആന്തരികമായതുമായ ഈ രണ്ട് സംഗതികള്‍ക്കിടയില്‍ പൊരുത്തമില്ലായ്മ ഉണ്ടായിരുന്നില്ലെന്ന് കാണാനാവും. ദീനിന്റെ ബാഹ്യവശവും ആന്തരികവശവും തമ്മിലുള്ള സംഘര്‍ഷമല്ല നമുക്ക് ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കാണാന്‍ കഴിയുന്നത്. മറിച്ച്, ദീനിന്റെ ആത്മീയമായ ഉള്ളടക്കത്തെയും താല്‍പര്യങ്ങളെയും അവഗണിച്ച് ഭൗതിക താല്‍പര്യങ്ങള്‍ക്കും അധികാര ശക്തികള്‍ക്കും വിധേയപ്പെട്ട് സമൂഹവും പണ്ഡിതരും നേതാക്കളും ബാഹ്യമായ ദീനിനെ ആചരിച്ചതിനെയാണ് സ്വൂഫികള്‍ എതിര്‍ത്തത്. ആ എതിര്‍പ്പില്‍ പ്രകോപിതരായവര്‍ സ്വൂഫികളെ പീഡിപ്പിക്കുകയും ചെയ്തു. ദീനിന്റെ ബാഹ്യമായ ക്രമത്തെ നിരസിച്ച്, ഇസ്‌ലാമിനന്യമായ ദാര്‍ശനിക കാഴ്ചപ്പാടുകളില്‍ ചില വിഭാഗങ്ങള്‍ എത്തിയപ്പോള്‍, അതിരുവിട്ട ആത്മീയ ചിന്താരീതികളെ ബാഹ്യവശത്തിന് പ്രധാന്യം നല്‍കിയ പണ്ഡിതരും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ മന്‍സൂര്‍ ഹല്ലാജ് (റ), ഇബ്‌നു അറബി (റ) തുടങ്ങിയ ഉന്നതരായ മഹാത്മാക്കള്‍ എതിര്‍ക്കപ്പെട്ടത് അവര്‍ ദീനിന്റെ ബാഹ്യവശത്തില്‍ കണിശത പുലര്‍ത്താത്തതിന്റെ പേരിലല്ല, മറിച്ച് അവരുടെ അഗാധമായതും യഥാര്‍ത്ഥമായതുമായ അനുഭവങ്ങളെയും ബോധങ്ങളെയും സാധാരണ ബുദ്ധിയും ചിന്തയും അറിവും മാത്രം കൈമുതലായവര്‍ക്ക് മനസ്സിലാക്കാനാവാതെപോയത് കൊണ്ടാണ്. ആ എതിര്‍പ്പ് സ്വാഭാവികമായ ഒന്നാണ്. അതിന്റെ പേരില്‍ സ്വൂഫികള്‍ക്ക് പരാതിയില്ല എന്നത് ശ്രദ്ധേയമാണ്.
ജുനൈദുല്‍ ബാഗ്ദാദി(റ) പറഞ്ഞു: നമ്മുടെ അടുക്കല്‍ ഒരാള്‍ തസ്വവ്വുഫിലെ ഉന്നതരുടെ (അര്‍റിജാല്‍) പദവി എത്തുന്നില്ല, സത്യസന്ധരായ ആയിരം ബാഹ്യമാത്ര പണ്ഡിതന്‍മാര്‍ (ഉലമാഉര്‍റുസൂം) അദ്ദേഹത്തെക്കുറിച്ച് മതത്തില്‍ നിന്ന് പുറത്തു പോയവന്‍ എന്ന് സാക്ഷ്യം വഹിക്കുന്നതു വരെ. ഇതെന്തുകൊണ്ടെന്നാല്‍ അവരുടെ ആന്തരികാവസ്ഥകള്‍ നിവേദന പരമ്പരകളിലൂടെ വന്നതിനും (നഖ്ല്‍) ബുദ്ധിക്കും (അഖ്ല്‍) അപ്പുറമായതുകൊണ്ടാണ്.’ (അന്‍വാറുല്‍ ഖുദ്‌സിയ്യ,് ഇമാം ശഅ്‌റാനി) മതത്തിന്റെ വിജ്ഞാനങ്ങളില്‍ നിവേദനം ചെയ്യപ്പെട്ടതും ചെയ്യപ്പെടാത്തതുമുണ്ട്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലം സ്വഹാബത്തിന് വിജ്ഞാനം പകര്‍ന്ന് നല്‍കിയത് അങ്ങനെ തന്നെയാണ്. അബൂ ഹുറൈറ (റ) യില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു: ‘ഞാന്‍ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയില്‍ നിന്ന് രണ്ട് ജ്ഞാന പാത്രങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതിലൊന്ന് ഞാന്‍ പ്രചരിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തേത് ഞാന്‍ പ്രചരിപ്പിക്കുകയാണെങ്കില്‍ എന്റെ ഈ കണ്ഠനാളി മുറിക്കപ്പെടും’ (സ്വഹീഹ് ബുഖാരി). ഇത്തരത്തിലുള്ള മതവിജഞാനം നിവേദന പരമ്പരകളിലൂടെ ഗ്രന്ഥത്തില്‍ തപ്പി ജ്ഞാനം ആര്‍ജ്ജിക്കുന്ന ബാഹ്യ വിജ്ഞാനങ്ങളുടെ മാത്രമായ പണ്ഡിതര്‍ക്ക് അപ്രാപ്യമാണ്. അങ്ങനെ അത് മതത്തില്‍ ഇല്ലാത്തതാണെന്ന് അവരുടെ അജ്ഞത കൊണ്ട് അവര്‍ പറഞ്ഞേക്കാം. എന്നാല്‍ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ഈ ജ്ഞാനം പകര്‍ന്നെടുക്കുന്ന യഥാര്‍ത്ഥ സ്വൂഫികള്‍ക്ക് ഇതില്‍ പരിഭവമില്ല.
ദീനിന്റെ ബാഹ്യ മാതൃക എല്ലാവര്‍ക്കും ബാധകമായതാണ്. എന്നാല്‍ വിശ്വാസം, ജ്ഞാനം, കര്‍മം എന്നിവയിലെ അഗാധമായ ദീനി അനുഭവം പ്രത്യേകക്കാര്‍ക്കുള്ളതാണ്. ദീന്‍ അനുശാസിക്കുന്ന എല്ലാ കാര്യങ്ങളിലും ഒരു മിനിമം പദ്ധതിയും എന്നാല്‍ അതോടൊപ്പം തന്നെ ആഴമളക്കാനാവാത്ത അനുഭവലോകങ്ങളിലൂടെയുള്ള മുന്നേറ്റവും ഉണ്ട്. ഇത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലം മുതല്‍ തന്നെ അങ്ങനെയാണ്. എന്നാല്‍ വിലക്കപ്പെട്ടവയില്‍ ദീനില്ല.
മത പൗരോഹിത്യം സ്ത്രികളെ ശരീരം മുഴുവന്‍ മൂടിപ്പൊതിയുന്ന കറുത്ത പര്‍ദക്കുള്ളിലാക്കി അവരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നു എന്ന് ‘മതേതര സൂഫികള്‍”വിമര്‍ശിക്കുന്നത് വായിക്കാനിടയായിട്ടുണ്ട്. ഇവരെ മതേതര സൂഫികള്‍ എന്ന് വിളിക്കാനുള്ള കാരണം ഏതെങ്കിലും മതത്തിന്റെ ജീവിത ക്രമത്തിലോ പൈതൃകത്തിലോ അടിയുറച്ച് നിന്നുകൊണ്ട് ആ മതകീയ പൈതൃകം പ്രദാനം ചെയ്യുന്ന ആത്മീയ സരണിയിലൂടെ അവര്‍ സഞ്ചരിക്കുന്നില്ല എന്നതാണ്. തങ്ങളുടെ മതേതരവും ആധുനികവും പാശ്ചാത്യ പ്രോക്തമായ ലിബറല്‍ സ്വഭാവമുള്ളതുമായ ജീവിതത്തിന്റെ വരള്‍ച്ചയിലേക്ക് ഒരു ഉന്മാദ ലഹരി മാത്രമായി പല പാരമ്പര്യങ്ങളിലും കൈയിട്ടുവാരി വേരറുത്ത ആത്മീയതകളെ മുളപ്പിക്കാന്‍ ഇവര്‍ ശ്രമം നടത്തുന്നു. തസ്വവ്വുഫിന്റെ വിശാലത എന്നത് ആത്മീയമെന്ന് തോന്നുന്ന എന്തും വാരിക്കോരി തിന്നുക എന്നതല്ല. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം ബൈബിള്‍ വായിക്കാന്‍ ശ്രമിച്ച ഉമര്‍ (റ) വിനെ തടഞ്ഞ സംഭവം പ്രമാദമാണ്. ബൈബിള്‍ അല്ലാഹുവില്‍ നിന്ന് ഈസാ (അ) യിലേക്ക് അവതരിച്ചതാണെന്ന് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് അറിവുള്ളതോടൊപ്പം തന്നെയാണിത്. ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുള്ള ജീവിതത്തിന്റെ ബാഹ്യക്രമം തന്നെ എത്ര വലിയ ആത്മീയ പ്രയാണത്തിനും മതിയാവുന്നത്ര പ്രപഞ്ചവിശാലമാണ്. തസ്വവ്വുഫിലെ ഏറ്റവും ബൃഹത്തും പ്രോജ്ജ്വലവുമായ ശൈഖ് ഇബ്‌നു അറബി (റ) യുടെ ഫുതൂഹാതുല്‍ മക്കിയ്യ എന്ന വായിച്ചനുഭവിച്ച് തീര്‍ക്കാനാവാത്ത ബൃഹത് ഗ്രന്ഥം ഇസ്‌ലാമിക ജീവിത ക്രമത്തില്‍ മാത്രം അധിഷ്ഠിതമാണ്. മതേതര സ്വൂഫികള്‍ ഹരമായി സ്വയം കൊണ്ടു നടക്കുന്ന റാബിയ (റ), മൗലാനാ റൂമി(റ), ഉമര്‍ ഖയ്യാം എന്നിവരെല്ലാം ഇസ്‌ലാമിക ശരീഅത്തിനെ മാത്രം അനുധാവനം ചെയ്തവരാണ്. അവരുടെ ഹൃദയവിശാലത എല്ലായിടത്തും ഹഖായ അല്ലാഹുവിനെ മാത്രം അവര്‍ ദര്‍ശിച്ചു എന്നതാണ്.
റെനെ ഗ്വെനോണ്‍ (ശൈഖ് അബ്ദുല്‍ വാഹിദ് യഹ്‌യ), സയ്യിദ് ഹുസൈന്‍ നസ്വ്ര്‍, എ.കെ. കുമാരസ്വാമി തുടങ്ങിയ ആധുനിക കാലഘട്ടത്തിലെ അതിപ്രഗല്‍ഭരായ ആത്മീയ ഗുരുക്കളെല്ലാം കൃത്യമായ ഒരു മതപൈതൃകത്തില്‍ നിന്ന് ഉളവായി വരാത്ത മതേതരമായ കപട ആത്മീയതയെകുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തലകീഴായ generic for gabapentin ആത്മീയത എന്നാണ് റെനെ ഗ്വെനോണ്‍ ഇതിനെ വിളിച്ചത്. ദജ്ജാല്‍ അഥവാ ആന്റി ക്രൈസ്റ്റിലേക്ക് നയിക്കുന്നതാണിതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം എഴുതിയത് ശ്രദ്ധിക്കുക: ആത്മീയ മാര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ ആദ്യം തന്നെ ഒരു പൈതൃക രൂപത്തിന്റെ ബാഹ്യക്രമവുമായി തന്നെ ബന്ധിപ്പിച്ചു കൊണ്ട് അതിന്റെ എല്ലാ വ്യവസ്ഥകളെയും പൂര്‍ത്തീകരിക്കുക എന്നുള്ളത് നിര്‍ബന്ധമാണോ എന്ന് പലരും സംശയിക്കുന്നുണ്ടാവാം. ഇത് പല കാരണങ്ങള്‍ കൊണ്ടും ആധുനിക പടിഞ്ഞാറന്‍ മനസ്ഥിതിയെ സൂചിപ്പിക്കുന്നു (കിശശേമശേീി അിറ ടുശൃശൗേമഹ ഞലമഹശ്വമശേീി). കപടമായ മതേതര സൂഫിസം ആത്മീയതയല്ല. മറിച്ച് പടിഞ്ഞാറന്‍ മതേതര ലിബറല്‍ ഭൗതിക നാഗരികതയുടേയും മതവിരുദ്ധയുടേയും ഉല്‍പന്നമാണ്. ഇവരുടെ വാക്കുകളോ ഗ്രന്ഥങ്ങളോ ഒരിക്കലും തന്നെ തസ്വവ്വുഫിലേക്കോ യഥാര്‍ത്ഥ ആത്മീയതയിലേക്കോ എത്തിക്കാന്‍ ഉതകുന്നതല്ല. തസ്വവ്വുഫ് എന്നത് താല്‍ക്കാലികമായ ആത്മീയ ലഹരിയല്ല.
തസ്വവ്വുഫിനെക്കുറിച്ച് പഠിക്കാന്‍ നാം അവലംബമാക്കേണ്ടത് അതിന്റെ അവകാശികളെന്ന് ലോകം മുഴുക്കെ അംഗീകരിച്ചിട്ടുള്ള മഹാന്‍മാരുടെ വാക്കുകളെയാണ്. ലോക പ്രശസ്ത സ്വൂഫിയായ ഹാജി ഇംദാദുല്ലാഹ് സാഹിബ് മുഹാജിര്‍ മക്കി (റ) യുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ചില വിവരം കെട്ടവര്‍ പറയുന്നു: ശരീഅത്ത് വേറെയാണ്, ത്വരീഖത്ത് വേറെയും. ഇത് അവരുടെ തനിച്ച വിവരമില്ലായ്മയാണ്. ശരീഅത്തില്ലാതെ ത്വരീഖത്ത് അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല. ഹൃദയ ശുദ്ധീകരണം സത്യനിഷേധികള്‍ക്കും ആര്‍ജിക്കാനാവും. ഹൃദയത്തിന്റെ അവസ്ഥ കണ്ണാടി പോലെയാണ്. കറപിടിച്ച കണ്ണാടിയുടെ കറ മൂത്രം കൊണ്ട് നീക്കിക്കളയാനാവും, പനിനീര്‍ കൊണ്ടും വൃത്തിയാക്കാനാവും. എന്നാല്‍ വ്യത്യാസം ശുദ്ധിയുടെയും അശുദ്ധിയുടേതുമാണ്. ഒരു വലിയ്യ് (സൂഫി) അല്ലാഹുവിനെ തിരിച്ചറിയാന്‍ സുന്നത്തിനെ പിന്‍പറ്റുന്നു. ആര് സുന്നത്തിനെ പിന്‍പറ്റുന്നുവോ അവന്‍ അല്ലാഹുവിന്റെ സുഹൃത്താണ്. കെട്ടിച്ചമച്ചവനാകട്ടെ, (മുബ്തദിഅ്) തനിച്ച വിഡ്ഢി മാത്രമാണ്. അസാധാരണ സംഭവങ്ങള്‍ ദജ്ജാലില്‍ നിന്നു പോലും ഉണ്ടാകും (റുജൂമുല്‍ മുദ്‌നിബീന്‍).
തസ്വവ്വുഫിന്റെ ആധികാരിക ഗ്രന്ഥങ്ങള്‍ sildenafil generic വിശദീകരിക്കുന്നത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചു തന്ന മാതൃകയെ അതിന്റെ പൂര്‍ണ ചൈതന്യത്തോടുകൂടി ജീവിതത്തില്‍ സാക്ഷാത്ക്കരിക്കാന്‍ ആവശ്യമായ കാര്യങ്ങളാണ്. രിസാലത്തുല്‍ ഖുൈശരിയ്യ, അവാരിഫുല്‍ മആരിഫ്, ഫുതൂഹുല്‍ ഗൈ്വബ്, ഇഹ്‌യാ ഉലൂമിദ്ദീന്‍ തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാനാവും. തസവ്വുഫ് ഇസ്‌ലാമിക ജീവിത മാതൃകയുടെ അവിഭാജ്യ ഘടകമാണ്. ശരീഅത്തിന്റെ ആന്തരിക ആത്മാവാണത്.
ദീനിനെക്കുറിച്ച ബാഹ്യമാത്രമായ കാഴ്ചപ്പാട് ഹൃദയ വിശാലതയെ നീക്കിക്കളയും. കാര്യങ്ങളെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നതിന് അത് തടസ്സമാണ്. ഉദാഹരണത്തിന് ശരീരം എന്നതിനുമപ്പുറം മനുഷ്യന് നല്‍കപ്പെട്ട ഖല്‍ബ്, റൂഹ്, സിര്‍റ് എന്നിവയിലേക്കുള്ള ഒരാളുടെ ശ്രദ്ധയെ അത് വളര്‍ത്തുന്നില്ല. അതിനാല്‍ ശരീരത്തെ പരിശീലിപ്പിച്ചെടുക്കുന്നതു പോലെ തന്നെ മറ്റുള്ളവയെയും സംസ്‌കരിച്ച് ദീനിന്റെ അത്യുന്നതമായ അനുഗ്രഹങ്ങളെയും രുചികളെയും അനുഭവങ്ങളെയും സ്വായത്തമാക്കുന്നതിന് അത് തടസ്സമായിത്തീരുന്നു. നേരാം വണ്ണം മതം നിഷ്‌കര്‍ശിച്ച ഒരു കാര്യവും അത്തരക്കാര്‍ക്ക് ചെയ്യാന്‍ സാധിക്കുകയില്ല. മനുഷ്യനെയും പ്രാപഞ്ചിക യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ച വളരെ സങ്കുചിതമായ ഒരു കാഴ്ചപ്പാടിലേക്ക് അത് നയിക്കുന്നു. ദീനിന്റെ ആന്തരികവും ബാഹ്യവും യഥാരീതിയില്‍ ഉള്‍ക്കൊള്ളാത്ത കര്‍മശാസ്ത്രത്തിന് മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാനാവില്ല. സ്ത്രീകളെ ഔദ്യോഗിക മതം പാരതന്ത്ര്യത്തില്‍ പെടുത്തുന്നു എന്ന വിമര്‍ശനം തന്നെ എടുക്കുക. ആത്മീയമായ അര്‍ത്ഥത്തില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന കാഴ്ചപ്പാടാണ് മതത്തിനുള്ളത്. മുഴുവന്‍ വിശ്വാസികള്‍ക്കും ഉത്തമ മാതൃകയായി ഖുര്‍ആന്‍ എടുത്തു കാണിക്കുന്നത് ആസിയ (അ), മര്‍യം (അ) എന്നീ മഹതികളെയാണ്. അവര്‍ക്ക് നിങ്ങളോടുള്ള ബാധ്യതപോലെ തന്നെ നിങ്ങള്‍ക്ക് അവരോടും ബാധ്യതയുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. പുരുഷന്‍മാര്‍ക്ക് സ്ത്രീകളേക്കാള്‍ ഒരു പദവി (ദറജത്ത്) കൂടുതലുണ്ട് എന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ആ പദവി എന്താണെന്ന് പ്രമുഖ സ്വഹാബിയും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവുമായ അബ്ദുല്ലാഹ് ഇബ്‌നു അബ്ബാസ് (റ) വിശദീകരിക്കുന്നത് പുരുഷന്‍മാര്‍ സ്ത്രീകളോടുള്ള ബാധ്യതകള്‍ എല്ലാം പൂര്‍ത്തീകരിക്കുക എന്നതും അതോടൊപ്പം തന്നെ അവര്‍ തിരിച്ച് പുരുഷന്‍മാരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിച്ചില്ലെങ്കിലും അതില്‍ വിട്ടുവീഴ്ച ചെയ്യുക എന്നതുമാണ്. ബാഹ്യ ജീവിതത്തിലെ ധര്‍മങ്ങളിലും ഉത്തരവാദിത്തങ്ങളിലും ആണ് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ വ്യത്യാസമുള്ളത്. ഇതിനെ അംഗീകരിച്ചുകൊണ്ടുള്ള ക്രമങ്ങള്‍ പരസ്പര ഇടപെടലുകളിലും വസ്ത്രധാരണത്തിലും മറ്റു കാര്യങ്ങളിലും ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നു. സ്ത്രീകള്‍ക്ക് അനിവാര്യമായും നിര്‍വഹിക്കേണ്ട കാര്യങ്ങളിലൊന്നും യഥാര്‍ത്ഥത്തില്‍ മതം അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നില്ല. അന്യ സ്ത്രീപുരുഷന്‍മാര്‍ നിയന്ത്രണങ്ങളേതുമില്ലാതെ ഇടപഴകുക എന്നത് ആത്മീയമായ മാര്‍ഗത്തില്‍ മുന്നേറുന്നതിന് തടസ്സമാണ്. എന്നാല്‍ ദീനിന്റെ ബാഹ്യ വ്യവസ്ഥ അനുശാസിക്കുന്ന നിയന്ത്രണങ്ങളോടുകൂടിയുള്ള ഇടപഴകലിന് തടസ്സമില്ല. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തും പില്‍ക്കാലത്തെ സ്വൂഫികളുടെ ജീവിതത്തിലും ഇത് കാണാന്‍ കഴിയും.
മതം അല്ലെങ്കില്‍ മതപണ്ഡിതന്‍മാര്‍ സ്ത്രീകളെ ചങ്ങലക്കിടുന്നു എന്ന വിമര്‍ശനം പാരമ്പര്യ സ്വൂഫികളാരും തന്നെ ഒരു കാലത്തും ഉയര്‍ത്തിയിട്ടില്ല. ഇത്തരത്തിലുള്ള വിമര്‍ശനം ആത്മീയതയുടെ ഭാഗത്തുനിന്നല്ല മറിച്ച് മതവിരുദ്ധ ലിബറല്‍ സംസ്‌കാരമാണ് ഇത് ഉന്നയിക്കുന്നത്. അതിന്റെ വക്താക്കള്‍ കപട ആത്മീയതയുടെ പര്‍ദ ധരിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നത് ഇക്കാലത്ത് ശ്രദ്ധയില്‍ പെടുന്നു. പര്‍ദ എന്ന വസ്ത്രധാരണത്തെക്കുറിച്ച് ഉന്നതമായ ഒരു ആത്മീയ കാഴ്ചപ്പാടുണ്ട്. അതുപോലെ തന്നെ പര്‍ദ ധരിക്കുക അല്ലെങ്കില്‍ അത് ഉരിയുക എന്ന രണ്ട് പ്രേരണകള്‍ക്ക് പിന്നില്‍ മതവിരുദ്ധമായ ആസക്തിയോ കാഴ്ചപ്പാടോ പ്രേരകമായി തീരുകയും ചെയ്യാം. പര്‍ദക്കുള്ളിലെ സ്ത്രീ ശരീരത്തിന്റെ സാധ്യതകളെ പ്രദര്‍ശിപ്പിക്കുന്നതും കമ്പോളവല്‍ക്കരിക്കുന്നതും മതേതര ലിബറല്‍ സംസ്‌കാരവും അതിന്റെ ഭാഗമായ കച്ചവട താല്‍പര്യങ്ങളുമാണ്. ഈ കാഴ്ചപ്പാടിന് വിധേയപ്പെട്ട മതത്തിന്റെ വക്താക്കളും അതുപോലെ തന്നെ മനുഷ്യനെ ശരീരമായി കാണുന്ന ഉപരിപ്ലവ മതത്തിന്റെ വക്താക്കളും പ്രശ്‌നത്തെ ഗുരുതരമാക്കുന്നു. ആത്മീയമായ ആഴങ്ങളുള്ള അതോടൊപ്പം തന്നെ മതത്തിന്റെ നിയമ വ്യവസ്ഥകളെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ഒരു ജ്ഞാന- കര്‍മപദ്ധതിക്കു മാത്രമേ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കാനാവൂ.
മതേതര സ്വൂഫിസത്തിന്റെ മൗലികമായ ദൗര്‍ബല്യം അത് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഹഖീഖത്തിനെയും രിസാലത്തിനെയും സുന്നത്തിനെയും അംഗീകരിക്കുന്നില്ല എന്നതാണ്. അതിനാല്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശരിയായ ചരിത്രത്തെയും മതാനുഭവത്തെയും അവഗണിച്ചും നിരാകരിച്ചും കൊണ്ട് ഒരു കൃത്രിമ ആത്മീയതയെ അത് നിര്‍മിച്ചെടുക്കുന്നു. അതിന്റെ അലങ്കാരങ്ങളും രസങ്ങളുമായി പ്രമുഖ സ്വൂഫികളുടെയും മഹത്തുക്കളുടെയും വാക്കുകളെയും പ്രവൃത്തികളെയും ഇറുത്തെടുത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ യഥാര്‍ത്ഥ തസ്വവ്വുഫാകട്ടെ മുസ്‌ലിം മതകീയ ജീവിതത്തിലും പാരമ്പര്യത്തിലും നിറഞ്ഞു നിന്ന ഒരു കാര്യമാണ്. തസ്വവ്വുഫിനെ നമുക്ക് കാണാന്‍ സാധിക്കുക ഖുര്‍ആനിലാണ്, സുന്നത്തിലാണ്, സ്വഹാബത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ്, യുദ്ധങ്ങളിലാണ്, ഇമാമുകളുടെയും പണ്ഡിതരുടെയും പ്രവര്‍ത്തനങ്ങളിലാണ്, ഇസ്‌ലാമിലെ അനുഷ്ഠാന കര്‍മങ്ങളിലാണ്, മതേതരത്വം വിമര്‍ശിക്കുന്ന ദീനിന്റെ നിയമങ്ങളിലും വ്യവസ്ഥകളിലുമാണ്. ഇവയെ അംഗീകരിക്കാനാവാത്ത ഒരാള്‍ക്കും യഥാര്‍ത്ഥ സ്വൂഫിയാകാനാവില്ല. പ്രണയം, ഉന്മാദം, ലഹരി, വീഞ്ഞ് എന്നീ പ്രതീകങ്ങളെ മതം അംഗീകരിക്കുന്ന റൂഹാനിയായ ആത്മീയ പ്രയാണത്തെ കുറിക്കാന്‍ ഇസ്‌ലാമിലെ മശാഇഖുമാര്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ നഫ്‌സിന്റെ ഗോപ്യമായ മ്ലേഛ വികാരങ്ങളെ പ്രകടിപ്പിക്കാനും ഇവയെ ഉപയോഗപ്പെടുത്താം. സാഹിത്യം, കല, സംഗീതം എന്നിവയെല്ലാം റൂഹാനിയായതും നഫ്‌സാനിയായതും ഉണ്ട്. അതിലൊന്ന് അടിമയുടെ അല്ലാഹുവിലേക്കുള്ള പ്രയാണവുമായി ബന്ധപ്പെട്ടതാണ്- താനാകുന്ന അന്ധകാരങ്ങളില്‍ നിന്ന് അല്ലാഹുവാകുന്ന നൂറിലേക്ക്. രണ്ടാമത്തേത്, ഞാന്‍, എന്റേത് എന്നു തുടങ്ങിയ നഫ്‌സ് നിരന്തരം ഉല്‍പാദിപ്പിക്കുന്ന ഇരുട്ടുകളിലേക്കുള്ള ഊളിയിടലാണ്. രണ്ടിനും പ്രയാണപരമായ അനുഭൂതികളും അനുഭവങ്ങളുമുണ്ട്. മരത്തെക്കുറിച്ച് സ്വര്‍ഗത്തില്‍ വച്ച് ആദം നബി (അ) മിന് അല്ലാഹു എന്തൊരു പാഠം നല്‍കിയോ അതുമായി ബന്ധപ്പെട്ട് മരത്തോട് അടുക്കരുത് എന്ന ശരീഅത്തും നല്‍കി. ശൈത്വാന്‍ അതേ മരത്തെക്കുറിച്ച ഒരു പ്രതിപാഠമാണ് ആദമി (അ) ന് നല്‍കിയത്. അങ്ങേയറ്റം അനുഭൂതിദായകമായ അമരത്വം എന്ന അത്മീയ ആശയത്തെയാണ് ശൈത്വാന്‍ മരത്തിലൂടെ പ്രതീകവല്‍ക്കരിച്ചത്. ഫലമോ ഭൂമിയിലേക്കുള്ള പതനവും. ആത്മീയമെന്ന് ഭാവിക്കുന്ന പ്രതിപാഠങ്ങള്‍ വ്യാമോഹങ്ങളിലൂടെ താല്‍ക്കാലിക അനുഭൂതികള്‍ നല്‍കുന്നു. നാശത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ദൈവികമായ ആശയങ്ങളെയും ഉപമകളെയും അത് സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യും. അവയുടെ സ്രോതസ്സ് ശൈത്വാനും നഫ്‌സും മാത്രമാണ്. കപട ആത്മീയത മതേതര ഭൗതികതയുടെ മറുപുറം മാത്രമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter