ചെമ്പരിക്ക ഖാസി കേസ് ; ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം:  ഡോ. ബഹാഉദ്ധീന്‍ നദ്‌വി

ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഘാതകരെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറിയുമായ ഡോ. ബഹാഉദ്ധീന്‍ നദ്‌വി.

കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപാധ്യക്ഷനും മംഗലാപുരം ഖാദിയുമായിരുന്നു സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംഭവിച്ചിട്ട് ഒമ്പതാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ മഹാന്റെ മരണം ആത്മഹത്യയല്ലെന്ന് സാഹചര്യ തെളിവുകള്‍ മൂലം വ്യക്തമായിരുന്നു, എന്നാല്‍ കേസ് സി.ബി.ഐ.ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കുകയാണ് ചെയ്തത്. പഴുതടച്ച നിയമ പോരാട്ടങ്ങളാണ് വേണ്ടതെന്നും ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അക്കാര്യത്തില്‍ സമസ്ത ഐക്യകണേഠന തീരുമാനം കൈകൊണ്ടിട്ടുന്നും ബഹാഉദ്ധീന്‍  നദ്‌വി വിശദീകരിച്ചു.
തന്റെ ഔദ്യോഗിക ഫൈസ് ബുക്ക് പേജിലെ കുറിപ്പിലൂടെയാണ് ചെമ്പരിക്ക ഖാസി കേസുമായി ബന്ധപ്പെട്ട  പ്രതികരണവും നിലപാടും വ്യക്തമാക്കിയിരിക്കുന്നത്. 

പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം..


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപാധ്യക്ഷനും, മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാദിയും, ദാറുല്‍ ഹുദാ അഫിലിയേറ്റഡ് കോളജസ് കോഡിനേഷന്‍ കമ്മിറ്റി ചെയര്മാനുമായിരുന്ന ഉസ്താദ് സി.എം അബ്ദുല്ല മൌലവിയുടെ ദുരൂഹ മരണം സംഭവിച്ചിട്ട് ഒമ്പതാണ്ട് തികയുകയാണ്.

പരേതന്റെ മതനിഷ്ഠമായ വ്യക്തിത്വം, ആരോഗ്യ ചുറ്റുപാടുകള്‍, സാഹചര്യത്തെളിവുകള്‍ എന്നിവയത്രയും കൊലപാതകമാണെന്ന നിഗമനത്തെ അടിവരയിടുന്നതായിട്ടും, സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്ക്കാനാണ് പൊലീസ്, സി.ബി.ഐ സംവിധാനങ്ങള്‍ വ്യഗ്രത കാണിച്ചത്.

ഇതുസംബന്ധമായി നിലനില്‍ക്കുന്ന അവ്യക്തതകളത്രയും നീക്കംചെയ്ത് ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് നിസ്വാര്‍ത്ഥനായ ആ പണ്ഡിതവര്യനെയും സത്യത്തെയും സ്നേഹിക്കുന്നവരുടെയെല്ലാം പൊതു ഉത്തരവാദിത്വമാണ്.

ഹീനമായ കൊലപാതകം കഴിഞ്ഞ് പതിറ്റാണ്ടോടടുക്കുമ്പോഴും ഘാതകര്‍ സൈ്വരവിഹാരം നടത്തുന്നതിന് ഉടനടി പരിഹാരം കാണേണ്ടതുണ്ട്. പഴുതടച്ചുള്ള നിയമപോരാട്ടമാണ് ഇക്കാര്യത്തിലിനി നമുക്ക് ചെയ്യാനുള്ളത്.
സമസ്ത കേന്ദ്ര മുശാവറ അതിനു ഖണ്ഡിത തീരുമാനമെടുത്തിട്ടുണ്ടെന്നത് സമാശ്വാസകരമാണ്. സര്‍വരുടെയും സഹായ സഹകരണങ്ങളും പ്രാര്‍ത്ഥനകളും അതിനുണ്ടാകണം.

താത്കാലിക വിജയങ്ങളുണ്ടാവാമെങ്കിലും ഇരുട്ടിന്റെ ശക്തികള്‍ ഒരിക്കലും ശാശ്വതവിജയം നേടില്ല എന്നതിന് വിശ്വചരിത്രം സാക്ഷി. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter