മതനിര്‍ദേശങ്ങള്‍ തള്ളിപ്പറയുന്നവരെ വിവേകത്തോടെ നേരിടണം: ഹൈദരലി തങ്ങള്‍

മതനിര്‍ദേശങ്ങള്‍ തള്ളിപ്പറയുന്നവരെയും ചെളിവാരിത്തേക്കുന്നവരെയും വിവേകവും ഉത്തരവാദിത്തവുമുള്ള സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. എസ്.വൈ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊണ്ടോട്ടി നീറാട് അല്‍ഗസ്സാലി ഹെറിറ്റേജില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട് പതാക ഉയര്‍ത്തിയതോടെയാണ് ഷാര്‍പ്പ് 1440 ക്യാമ്പിന് തുടക്കമായത്. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, ക്യാമ്പ് അമീര്‍ അബ്ദുല്‍ ഹമീദ് ഫൈസി പ്രസംഗിച്ചു.
രാവിലെ 10ന് മുതല്‍ രാത്രി 10 വരെ 12 സെഷനുകളിയാണ് പരിപാടി നടന്നത്. സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തിന് പുറമെ ബംഗളുരു, നീലഗിരി, കൊടക്, ദക്ഷിണ കന്നട, കോയമ്പത്തൂര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 160 പ്രതിനിധികള്‍ പങ്കെടുത്തു.

വിവിധ സെഷനുകളിലായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി , സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുസമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, എം.എം.പരീത് എറണാകുളം, കെ.മോയീന്‍കുട്ടി മാസ്റ്റര്‍ , ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ബാഖവി മലയ മ്മ, ഇബ്രാഹീം ഫൈസി പേരാല്‍, കെ.എ.റഹ്മാന്‍ ഫൈസി, മുസ്ത ഫ മുണ്ടുപാറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാസെക്രട്ടറിമാര്‍ അവലോകനം നടത്തി. കര്‍മ പദ്ധതി ഹംസ റഹ്മാനി കൊണ്ടിപറമ്പ് അവതരിപ്പിച്ചു. വഴിപിരിയും മുമ്പ് സെഷനില്‍ സലീം എടക്കര ആമുഖ പ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ബോധന പ്രഭാഷണം നടത്തി. മജ്ലിസുന്നൂറിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര,സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ബി. എസ്.കെ. തങ്ങള്‍, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ബബ്രാണ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. അലവിക്കുട്ടി ഒളവട്ടൂര്‍, രായീന്‍കുട്ടി നീറാട് പ്രസംഗിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter