ഇമാം ഗസ്സാലി: സൂഫിസത്തിന്റെ ജ്ഞാന പ്രപഞ്ചങ്ങള്‍

സൂഫിയാക്കളുടെയും ഔലിയാക്കളുടെയും ലോകത്ത് ഇസ്‌ലാമിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നിലനിന്നിട്ടുണ്ട്. അതിനായി ജീവിതം നീക്കിവച്ച ഒരുപാട് മഹാരഥന്‍മാര്‍ ഭൂമിയില്‍ കഴിഞ്ഞുപോയി. അതില്‍ പ്രധാനിയാണ് ഇമാം ഗസ്സാലി(റ). കര്‍മശാസ്ത്രത്തിലും ആത്മശാസ്ത്രത്തിലും എമ്പാടും രചനകള്‍ നിര്‍വഹിച്ച മഹാന്‍ തന്റെ ജീവിതത്തിലൂടെ അതിന്റെയൊക്കെ സന്ദേശങ്ങള്‍ കൈമാറുകയായിരുന്നു. 
ഹിജ്‌റ 450ല്‍  ജനിച്ച ഇമാം ഗസ്സാലി ഹുജ്ജത്തുല്‍ ഇസ്‌ലാം എന്ന വിശേഷനാമത്തില്‍ അറിയപ്പെട്ടു. പിന്നീട് പൊതുവെ ഗസ്സാലി എന്ന് വിളിച്ചുവന്നു. ഇമാമിന്റെ കുടുംബാംഗങ്ങള്‍ പരുത്തിനൂല്‍നൂല്‍പ് ചെയ്തിരുന്നു. അതുകൊണ്ടാണ് ആ കുടുംബം ‘ഗസ്സാലി’ എന്ന പേരില്‍ അറിയപ്പെടുന്നു.
തന്റെ മകനെ ഇല്‍മ് പഠിപ്പിക്കണമെന്ന് ഇമാമിന്റെ പിതാവ് പ്രത്യേകം താല്‍പ്പര്യപ്പെട്ടിരുന്നു. രണ്ടു പുത്രന്‍മാരായ ഇമാം മുഹമ്മദ് ഗസ്സാലിയെയും ഇമാം അഹമ്മദ് ഗസ്സാലിയെയും സ്‌നേഹിതനായ ഉസ്താദിന്റെ അടുത്തേക്കയച്ചു പറഞ്ഞു: ”എനിക്ക് വിദ്യയഭ്യസിക്കാന്‍ സാധിച്ചില്ല. ഈ കുറവു പരിഹരിക്കാന്‍ എന്റെ പുത്രന്‍മാരെ വിദ്യയഭ്യസിപ്പിക്കണം.” അദ്ദേഹം ഈ കടമ ഏറ്റെടുക്കുകയും തന്റെ ദൗത്യം നിറവേറ്റുകയും ചെയ്തു. പിന്നീട് തുടര്‍ന്നുള്ള വിദ്യഭ്യാസത്തിന് അവിടെ സൗകര്യം കുറഞ്ഞപ്പോള്‍ മറ്റുവല്ല സ്ഥലത്തും ചേര്‍ന്നു പഠിക്കാന്‍ ഉസ്താദ് കല്‍പ്പിച്ചു. പ്രാധമിക വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ഇമാം താഹിറാന്‍ എന്ന തന്റെ ജന്മദേശത്തുതന്നെ മുഹമ്മദ്ബ്‌നു റാത്കാനി എന്ന മഹാന്റെ അടുക്കല്‍ മതനിയമങ്ങളുടെ ആദ്യഭാഗങ്ങള്‍ എത്രയും ഭംഗിയായി അഭ്യസിച്ചു. ഉസ്താദ് തന്റെ നാട്ടില്‍ തന്നെ ആയിരുന്നതിനാല്‍ വിദ്യ പഠിക്കാന്‍ കൂടുതല്‍ സൗകര്യം ലഭിച്ചു. പിന്നീട് അദ്ദേഹം ജൂര്‍ജാന്‍ പട്ടണത്തില്‍ പോയി ഇമാം അബൂനസര്‍ ഇസ്മാഈലി എന്ന മഹാന്റെയടുക്കല്‍ വിദ്യ പഠിച്ചുതുടങ്ങി. വിദ്യാര്‍ത്ഥികള്‍ ഗുരുവിന്റെ ഉപദേശങ്ങള്‍ എഴുതിയെടുത്തു പഠിക്കുന്നതായിരുന്നു അക്കാലത്തെ പതിവ്. പഠിക്കാനുള്ള ജിജ്ഞാസയാല്‍ ഇമാം ഗസ്സാലി എത്രയോ ദൂരം ത്യാഗയാത്ര ചെയ്തിട്ടുണ്ട്. ഗുരു പറയുന്ന കാര്യങ്ങള്‍ എഴുതിവയ്ക്കുന്ന പുസ്തകങ്ങള്‍ക്ക് തഅ്‌ലീകാത്ത് (കുറിപ്പുകള്‍) എന്നാണ് അക്കാലത്ത് പറഞ്ഞിരുന്നത്. തന്റെ പഠനശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇമാം ഗസ്സാലിയെ വഴിയില്‍വച്ച് കൊള്ളക്കാര്‍ കൊള്ളയടിച്ചു. അതില്‍ ഗസ്സാലിയുടെ കുറിപ്പുകളുമുണ്ടായിരുന്നു. തന്റെ ഗുരുവിന്റെ അടുത്ത് നിന്നും എഴുതിയെടുത്ത ആ കുറിപ്പിന്റെ വില അദ്ദേഹത്തിനു മാത്രമേ അറിയുകയുള്ളൂ. കുറിപ്പിനുവേണ്ടി കൊള്ളയടിച്ചവരോട് കേണപേക്ഷിച്ചു. അതു തിരിച്ചു കിട്ടിയപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി. ആ കുറിപ്പുകള്‍ മൂന്നു വര്‍ഷം കൊണ്ടു പഠിച്ചു തീര്‍ത്തു. പഠനത്തോട് അത്രയും താല്‍പ്പര്യമായിരുന്നു ഇമാം അവര്‍കള്‍ക്ക്. പഠനം മതിയാവാതെ വന്നപ്പോള്‍ അദ്ദേഹം വേറെയും ആലിമീങ്ങളെ കാണാനും ഉന്നത പഠനത്തിനും തയ്യാറായി.
ഇസ്‌ലാമിക രാജ്യങ്ങളില്‍ ആദ്യമായി കലാലയം ഉണ്ടായിരുന്നത് നൈസാപൂരിലായിരുന്നു. ഇവിടെ വിദ്യപഠിച്ച ഇമാമുല്‍ ഹറമൈനി(റ)യുടെ പാണ്ഡിത്യവും മഹത്വവും വളരെ വലുതായിരുന്നു. പിന്നീട് നിസാമിയ്യ നൈസാപൂര്‍ എന്ന വിദ്യാലയത്തിന്റെ അധ്യക്ഷനായ ഹറമൈനിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഇമാം ഗസ്സാലി പാണ്ഡിത്യത്തില്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു. ഇമാമുല്‍ ഹറൈമിനിയുടെ ശിഷ്യത്വം സ്വീകരിച്ച് വിദ്യ പഠിച്ചിരുന്നു. നാനൂറ് ഉന്നതരില്‍ പ്രമുഖനായിരുന്നു ഇമാം ഗസ്സാലി. ഗസ്സാലി ഇമാമിനെ പറ്റി ഗുരു ഇപ്രകാരം പറഞ്ഞു: ‘ഗസ്സാലി ക്ഷോഭിക്കുന്നു. സമുദ്രവും കയ്യാസിംഹവുമാണ്. ഒടുവില്‍ പില്‍ക്കാലത്ത് ഗസ്സാലി(റ) ഗുരുവായ ഇമാമുല്‍ ഹറമൈനിയെക്കാള്‍ സ്വീകാര്യതയും മഹോന്നതിയും കൈവരിച്ചു.
പാണ്ഡിത്യത്തിലും യുക്തിയിലും കഴിവുതെളിയിച്ച ഇമാം ഗസ്സാലിയെ അബ്ബാസിയാ വംശത്തിലെ ഖലീഫയുടെ ദൂതനായി അല്ലാമാ അബൂഇസ്ഹാക്ക് ശീറാസി ബഗ്ദാദില്‍ നിന്നും നൈസാപൂരിലേക്ക് വന്ന അവസരത്തില്‍ അദ്ദേഹത്തിന് അവിടെ സമുചിതമായ സ്വീകരണം ലഭിച്ചു. അവരുടെ വിലയേറിയ വസ്തുക്കള്‍ കാഴ്ചവയ്ക്കുകയും ചെയ്തു. സ്വര്‍ണവും വെള്ളിയും അദ്ദേഹത്തിനു നല്‍കി. ഇമാം ഗസ്സാലി പണ്ഡിതനായ നിസാമുല്‍ മുല്‍കിന്റെ ദര്‍ബാറിലേക്കു പോയപ്പോള്‍ ഇമാമിന്റെ മഹത്വം അവിടെ കേള്‍വിപെട്ടതിനാല്‍ നിസാമുല്‍ മുല്‍ക് അദ്ദേഹത്തെ വളരെ ആദരവോടും ബഹുമാനത്തോടും സ്വീകരിച്ചു.

അറിവിന്റെ വഴിയും
പൊതുസ്വാധീനവും
വാദപ്രതിവാദം മുഖേന വിദ്വാന്‍മാരുടെ പാണ്ഡിത്യത്തെയും സാമര്‍ത്ഥ്യത്തെയും പരീക്ഷിക്കുന്നത് അക്കാലത്തെ ഒരു നടപടിയായിരുന്നു. പ്രഭുക്കന്‍മാര്‍, നേതാക്കന്‍മാര്‍, അമീറുമാര്‍ മുതലായവരുടെ സഭകളില്‍ ഉലമാക്കള്‍ സംബന്ധിച്ച് വിദ്യ പരമായി തര്‍ക്കങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചാസദസ്സുകളിലെ വാദമുഖങ്ങളെ ഖണ്ഡിച്ചു വിജയംവരിക്കുന്ന ആള്‍ എല്ലാവരിലും ശ്രേഷ്ഠനായി ഗണിക്കപ്പെട്ടിരുന്നു. അവര്‍ക്ക് രാജാവില്‍നിന്നു സ്ഥാനമാനങ്ങളും ബിരുദങ്ങളും ലഭിച്ചിരുന്നു. രാജകീയ സദസ്സില്‍ അനേകം വിദ്വാന്‍മാര്‍ സംബന്ധിച്ചിരുന്നു. നിസാമുല്‍ മുല്‍ക് വാദപ്രതിവാദങ്ങള്‍ക്കായി സദസ്സ് വിളിച്ചുകൂട്ടുകയും അവിടെ വിവിധ കലകളെ പറ്റിയുള്ള ചര്‍ച്ചകളും ആലോചനകളും നടക്കുകയും ചെയ്തിരുന്നു. ഈ വിധമുള്ള വാദപ്രതിവാദങ്ങളില്‍ ഇമാം ഗസ്സാല (റ)യാണ് വിജയിച്ചിരുന്നത്. ഈ വിജയങ്ങള്‍ അദ്ദേഹത്തിന്റെ കീര്‍ത്തി പ്രകാശിതമാക്കി. മഹത്വം കല്‍പ്പിക്കപ്പെടുകയും ചെയ്തു. ശേഷം ഇമാമിനെ നിസാമുല്‍ മുല്‍ക് ബാഗ്ദാദിലെ നൈസാമിയ വിദ്യാലയത്തിന്റെ പ്രിന്‍സിപ്പലായി തെരഞ്ഞെടുത്തു. ഈ സമയത്ത് അദ്ദേഹത്തിന് 34 വയസ്സായിരുന്നു. ഇതൊക്കെയും സാധിച്ചെടുത്തത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം കൊണ്ടും പദവികൊണ്ടും പാണ്ഡിത്യം കൊണ്ടുമാണ്.
ഇമാം ഗസ്സാലിയുടെ
സ്വാധീനശക്തി
ഹിജ്‌റ 484ാം വര്‍ഷത്തില്‍ ജമാദുല്‍ അവ്വല്‍ മാസത്തില്‍ ഇമാം ഗസ്സാലി(റ) ബഗ്ദാദ് നഗരത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് അവിടെ ഉന്നത സ്വീകരണം നല്‍കി. ഇമാം(റ) പ്രിന്‍സിപ്പലായി ഉദ്യോഗസ്ഥാനത്ത് എത്തിയതു മുതല്‍ വിദ്യാരംഗങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റുന്ന രീതിയിലുള്ള പ്രകടനം തന്റെ ദൗത്യനിര്‍വഹണത്തിലൂടെ സമൂഹത്തിന് കാണിച്ചുകൊടുത്തു. അല്‍പ്പകാലം കൊണ്ട് തന്റെ ജ്ഞാനവെളിച്ചം കൊണ്ടും ബുദ്ധി സാമര്‍ത്ഥ്യത്താലും അദ്ദേഹം ഭരണാധികാരിക്ക് തുല്യമായുള്ള അംഗീകാരവും സ്ഥാനവും നേടി. അദ്ദേഹത്തിന്റെ കീര്‍ത്തിയും പെരുമാറ്റവും നിമിത്തം മന്ത്രിമാരും അമീറുമാരും അദ്ദേഹത്തിനന്റെ ഉദാരതയ്ക്ക് കീഴിലായി. ഭരണപരമായ കാര്യങ്ങള്‍ വരെ അദ്ദേഹവുമായി കൂടിയാലോചിച്ചു നടത്തി. അപ്പോഴൊക്കെയും ദീനീപ്രവര്‍ത്തന മേഖലകളില്‍ ഇമാം വ്യാപൃതനായിരുന്നു. ആ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ കീര്‍ത്തിക്കും ബഹുമാന്യതയ്ക്കും കാരണക്കാരനായിരുന്നത്. നൈസാപ്പൂരിലെ സല്‍ജ്ജൂക്കിയ രാജ കുടുംബമായിരുന്നു. അതുപോലെ അബ്ബാസിയ വംശത്തിലെ ഖലീഫമാരും ആ മേഖലകളില്‍ വ്യാപൃതരായിരുന്നു. ഈ രണ്ട് രാജവംശത്തിലെ അമീറുമാരുടെ ദര്‍ബാറുകളില്‍ ഇമാമിന് മാന്യസ്ഥാനമായിരുന്നു ഉണ്ടായിരുന്നത്.
ഇമാം ഗസ്സാലി പ്രസിദ്ധനായ ‘മലിക ശാഹ്‌സല്‍ജൂക്കിക്ക് കീഴില്‍ 20 വര്‍ഷം ഉദ്യോഗ ജീവിതം നയിച്ച് ഇസ്ഫഹ്‌നിലും ബാഗ്ദാദിലും കഴിഞ്ഞു.
ബന്ധനമുഖങ്ങളിലും സംവാദങ്ങളിലും അദ്ദേഹം പ്രസിദ്ധനായിരുന്നു. ഗസ്സാലി ഇമാം(റ) ബാഗ്ദാദില്‍ വന്നതിനു ശേഷം ഓരോ മതസ്ഥരെയും വിഭാഗക്കാരെയും കണ്ട് സംസാരിച്ചു മനസ്സിലാക്കി. ഈ രീതിയിലുള്ള ജീവിത പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ സംവാദ-ഖണ്ഡന മേഖലകളില്‍ നിറഞ്ഞുനില്‍ക്കാന്‍ വഴിയൊരുക്കിയത്. ഇമാം ഗസ്സാലി ഇങ്ങനെ വിവിധ സംഘങ്ങളുമായി സഹവസിച്ചതിനാല്‍ അദ്ദേഹത്തിന്റെ ലൗകിക ജീവിതത്തിനു വ്യതിയാനം സംഭവിച്ചു.
ഇമാം ഗസ്സാലി എന്നും ഒരു ആത്മീയ ചൈതന്യമായാണ് നിലകൊണ്ടിരുന്നത്. ജ്ഞാനമില്ലാത്തവര്‍ക്ക് വിജ്ഞാനങ്ങളുടെ മാളിക പണിത മഹാന്‍ ഗ്രന്ഥരചനയില്‍ മുന്‍പന്തിയിലായിരുന്നു. ഒരു ദിവസം ചുരുങ്ങിയത് 16 പേജെങ്കിലും എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ധാരാളം ഗ്രന്ഥങ്ങളില്‍ ഏറ്റവും മഹത്വമേറിയതാണ് ഇഹ്‌യാഉല്‍ ഉലൂമുദ്ദീന്‍ എന്ന ഗ്രന്ഥം.

ഇഹ്‌യാഉല്‍ ഉലുമുദ്ദീന്റെ രചന
ഇഹ്‌യാഉല്‍ ഉലൂമുദ്ദീന്റെ രചന അദ്ദേഹത്തിന്റെ 10 വര്‍ഷത്തേക്കുള്ള സഞ്ചാര സമയത്താണ് തയ്യാറാക്കിയത്. ഇതുകൂടാതെ (കവാഹുദുല്‍ അയിദ) എന്ന ഗ്രന്ഥവും ഈ സഞ്ചാരയാത്രയിലാണു രചിച്ചത്.
ആദ്യകാലത്ത് എകാന്ത ജീവിതമായിരുന്നു ഇമാം ഇഷ്ടപ്പെട്ടത്. മനുഷ്യരില്‍ മതമൂല്യങ്ങള്‍ അതപ്പതിച്ചുകൊണ്ടിരിക്കുകയും തത്വശാസ്ത്രത്തിനും യുക്തിശാസ്ത്രത്തിനും മുന്നില്‍ മതവിശ്വാസങ്ങള്‍ കാറ്റിലെന്നപോലെ പറന്നുകൊണ്ടിരിക്കുന്നതും കണ്ടപ്പോള്‍ തന്റെ ഏകാന്തജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് പ്രബോധന പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ഇസ്‌ലാമിന്റെ അടിത്തറകള്‍ പാകുക എന്ന ലക്ഷ്യത്തിനും അദ്ദേഹം ഗ്രന്ഥരചന ആരംഭിച്ചു.
ഖുര്‍ആനും ഹദീസും സഹാബി താബിഉകളുടെ ഗുണപാഠങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇഹ്‌യായില്‍ സ്പഷ്ടമായി ചര്‍ച്ചയാകുന്നുണ്ട്. മുസ്‌ലിമില്‍ നന്മതിന്മകള്‍ വ്യതിരിക്തമാക്കി വിവരിക്കുന്നതുകൊണ്ട് തന്നെ അതിലെ ആഴമുള്ള ആശയങ്ങള്‍ തലങ്ങള്‍ ആരെയും സന്തോഷിപ്പിക്കാന്‍ പോന്നതാണ്.
എത്ര വായിച്ചാലും തീരാത്ത താല്‍പ്പര്യം അതില്‍ ഉണ്ടായിരുന്നു. പത്തും ഇരുപത്തിയഞ്ചും തവണ ഇഹ്‌യ വായിച്ചവരുണ്ടായിരുന്നു.
ഇമാം ഗസ്സാലിയുടെ ആയുസ് കൊണ്ട് മുസ്‌ലിം ലോകത്തിനു ലഭിച്ചത് മഹാകര്‍മശാസ്ത്ര പണ്ഡിതനെയും ആത്മസാരങ്ങളറിഞ്ഞ സൂഫിയെയുമാണ്.
ഇമാമിന് ജീവിതകാലത്തു തന്നെ ഹുജ്ജത്തുല്‍ ഇസ്‌ലാം എന്ന ശ്രേഷ്ഠബഹുമതി ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ കഴിവും പാണ്ഡിത്യവും ലോകമെങ്ങും സ്വീകരിക്കപ്പെട്ടു. രാജാക്കന്‍മാരും അമീറുമാരും അദ്ദേഹത്തിന്റെ കഴിവും പാണ്ഡിത്യവും ലോകമെങ്ങും സ്വീകരിക്കപ്പെട്ടു. രാജാക്കന്‍മാരും അമീറുമാരും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വഴിപ്പെട്ടിരുന്നു.
വിജ്ഞാനത്തിന് ത്യാഗം ചെയ്തതായിരുന്നു ഇമാമിന് ഇത്രയും വലിയ സ്വീകാര്യതയിലേക്ക് കൊണ്ടെത്തിച്ചത്. ഇതില്‍ എന്നേക്കും മാതൃകയായ ഇമാം ഇമാമിന്റെ വെളിച്ചത്തില്‍ ജ്വലിച്ചു തന്നെ നില്‍ക്കും.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter