മത വിശ്വാസങ്ങളില്‍ ഭരണകൂടം നിഷ്പക്ഷരാകണം: ജസ്റ്റിസ് ചലമേശ്യര്‍

ആചാരങ്ങള്‍ തെറ്റാണെങ്കില്‍ അതു മാററാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം ചര്‍ച്ചകളിലൂടെ ബോധവത്കരിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് ജെ.ചലമേശ്യര്‍. ശക്തി പ്രയോഗിക്കുമ്പോഴാണ് അക്രമണങ്ങളുണ്ടാകുന്നത്. മാറ്റേണ്ടവയെ കുറിച്ച് വ്യക്തികളോട് ചര്‍ച്ചചെയ്യുകയാണ് വേണ്ടത്. മതവിശ്വാസങ്ങളില്‍ ഭരണകൂടം സമ്പൂര്‍ണ നിഷ്പക്ഷത പുലര്‍ത്തിയില്ലെങ്കില്‍ പരസ്പരം കലഹിച്ചു ജനജീവിതം ദുസ്സഹമാകും. മുക്കം വി.മൊയ്തീന്‍കോയ ഹാജി സ്മാരക സമിതിയുടെ പുരസ്‌കാരദാന സമ്മേളനത്തില്‍ നീതിന്യായവും ജനാധിപത്യവും എന്ന വിഷയത്തില്‍  പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

ആചാരങ്ങള്‍ക്ക് ദൈവവുമായി ഒരു ബന്ധവുമില്ലെന്നും  വ്യത്യസ്ത സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ച് മനുഷ്യരാണ് ആചാരങ്ങള്‍ സൃഷ്ടിച്ചതെന്നും അദ്ധേഹം പറഞ്ഞു.
സമ്മേളനം ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.കെ രാഘവന്‍, എം.പി അബ്ദുസ്സമദ് സമദാനി, മുക്കം മോയിന്‍ ഹാജി തുടങ്ങിയവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter