പാഠപുസ്തകത്തില്‍ നിന്ന് ചരിത്രപുരുഷന്മാരെ നീക്കാനുള്ള നീക്കാനുള്ള ശ്രമം; തീരുമാനം പിന്‍വലിച്ച് സര്‍ക്കാര്‍

കുഞ്ഞാലിമരക്കാരും ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമും ,തുഹ്ഫത്തുല്‍  മുജാഹിദീനുമടക്കം ചരിത്രപുരുഷന്മാരെയും വിഖ്യാത ഗ്രന്ഥങ്ങളെയും വെട്ടിമാറ്റാനുള്ള തീരുമാനം വിവാദമായതോടെ   9,10 ക്ലാസുകളിലെ സാമൂഹ്യ ശാസ്ത്രത്തില്‍ ഭേദഗതിവരുത്താനുള്ള തീരുമാനം പിന്‍വലിച്ചു.

ചരിത്രപുരുഷന്മാരെ കുറിച്ചുള്ള കുറിപ്പുകളും പാഠഭാഗങ്ങളും വെട്ടിക്കുറക്കാനോ ഒഴിവാക്കാനോ ആയിരുന്നു കരിക്കുലം കമ്മറ്റിയുടെ തീരുമാനം.
കേരളത്തിലെ ആദ്യ ചരിത്രഗ്രന്ഥമായി അറിയപ്പെടുന്ന ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ സംബന്ധിച്ച് അധികവായനക്കായി നല്‍കിയ  ഭാഗം, ഖാദി മുഹമ്മദ് രചിച്ച ഫത്ഹുല്‍ മുബീനെ കുറിച്ച് ബോക്‌സില്‍ നല്‍കിയ കുറിപ്പ് എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.
10ാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തില്‍  ചെമ്പകരാമന്‍ പിള്ള,വി.പി മേനോന്‍,വിക്രം സാരാഭായ്,കുഞ്ഞാലിമരക്കാര്‍,എന്നിവരെ കുറിച്ചുള്ള പാഠഭാഗങ്ങളും പടപ്പാട്ടുകള്‍,ലാറ്റിനമേരിക്കന്‍ വിപ്ലവം, എന്നിവയെ കുറിച്ചുള്ള കുറിപ്പുകളും മാറ്റാന്‍ തീരുമാനിച്ചവയില്‍ ഉള്‍പ്പെട്ടിരുന്നു.
ഈ പാഠഭാഗം നിലനിര്‍ത്തണമെന്ന് കാണിച്ച് കരിക്കുലം കമ്മറ്റി അംഗങ്ങളില്‍ പലരും നേരത്തെ അഭിപ്രായപ്പെടുകയും ചര്‍ച്ചയില്‍ പലരും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഭേതഗതി ചെയ്യാനുള്ള തീരുമാനം വിവാദമായതോടെ എന്‍.സി.ആര്‍.ടി തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter