മുദര്‍രിസുമാര്‍ ഇമാമുകളുടെ ശൈലി പിന്തുടരണം: ജിഫ്രി തങ്ങള്‍

മതാധ്യാപന രംഗത്ത് ഇമാമുകളുടെ ശൈലിയും പണ്ഡിതരുടെ വേഷവിധാനവും വളരെ പ്രാധാന്യമുള്ളതാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ (ശംസുല്‍ ഉലമ നഗറില്‍) നടന്ന സമസ്ത കേരള ജംഇയ്യതുല്‍ മുദര്‍രിസീന്‍ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമാണങ്ങളും ഇമാമുകളുടെ വാചകങ്ങളും ശിഷ്യര്‍ക്ക് പകര്‍ന്ന് കൊടുക്കുമ്പോള്‍ ഒരു നിലക്കും പിഴവുകള്‍ക്ക് പഴുതില്ലാത്ത വിധം വളരെ കരുതലോടെ പദാനുപദം വ്യാഖ്യാനിക്കലായിരുന്നു മുന്‍കാല ഉസ്താദുമാരുടെ ശൈലി എന്നും അതേ ശൈലി തന്നെ നാം പിന്തുടരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്ലിയാര്‍ അധ്യക്ഷനായി. ജംഇയ്യതുല്‍ മുദര്‍രിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്്മാന്‍ മുസ്്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ദര്‍സ് പൊതു പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സുവനീര്‍ പ്രകാശനവും ജംഇയ്യതുല്‍ മുദര്‍രിസീന്‍ സംസ്ഥാന വൈ.പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി നിര്‍വഹിച്ചു. ഈജിപ്ത് സാംസ്‌കാരിക മന്ത്രാലയം പ്രസിദ്ദീകരിച്ച ബുദ്ധ-ഇസ്്ലാം മതങ്ങളിലെ പരിത്യാഗ പ്രവണണതകള്‍ എന്ന ഗ്രന്ധം രചിച്ച ഡോ. ലുഖ്മാന്‍ വാഫിക്ക് വാഫി സ്റ്റുഡന്‍സ് ഫെഡറേഷന്‍ നല്‍കുന്ന ഉപഹാരം സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നല്‍കി. അധ്യാപനത്തിന്റെ രീതി ശാസ്ത്രം നന്ദി ദാറുസ്സാലം പ്രിന്‍സിപ്പള്‍ മൂസക്കുട്ടി ഹസ്റത്തും വിജ്ഞാനത്തിന്റെ സാക്ഷാല്‍കാരം ഡോ. സാലിം ഫൈസി കൊളത്തൂരും അവതരിപ്പിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജോ. സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ആമുഖ പ്രഭാഷണം നടത്തി. എ മരക്കാര്‍ ഫൈസി അധ്യക്ഷനായി.  ഫിഖ്ഹും ആധുനിക സമസ്യകളും യുസുഫ് ബാഖവി അവതരിപ്പിച്ചു. കെ ഹൈദര്‍ മുസ്്ലിയാര്‍ പനങ്ങാങ്ങര, ചെറുവാളൂര്‍ ഹൈദറൂസ് മുസ്്ലിയാര്‍, ഒ.ടി മൂസ മുസ്്ലിയാര്‍, ഉമര്‍ ഫൈസി മുക്കം, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, കെ.എ റഹ്്മാന്‍ ഫൈസി കാവനൂര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.ടി അബ്ദുല്ല ഫൈസി പടന്ന, അബ്ദുല്‍ വാഹിദ് മുസ്്ലിയാര്‍ അത്തിപ്പറ്റ, അബ്ദുല്‍ ബാരി ബാഖവി വാവാട്, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, അലവി ഫൈസി കുളപ്പറമ്പ്, പുത്തനഴി മൊയ്തീന്‍ ഫൈസി, സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, പാലത്തായി മൊയ്തു ഹാജി, യു ശാഫി ശാഫി ഹാജി, അബ്ദുല്‍ ലത്വീഫ് ഹൈതമി തൃശൂര്‍ ഉസ്മാന്‍ ഫൈസി തോടാര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ പ്രസംഗിച്ചു. പ്രമുഖ സൂഫി വര്യന്‍ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്്ലിയാര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter