ഇബ്റാഹീമുബ്നു അദ്ഹമും അബൂ ഹനീഫയും (റ)

ഒരിക്കല്‍ ഇബ്‌റാഹിം ബ്‌നു അദ്ഹം (റ) അബൂ ഹനീഫ (റ) യെ കാണാന്‍ കൂഫയിലെത്തി. ഇബ്‌റാഹീം ബ്‌നു അദ്ഹം തുന്നിക്കൂട്ടിയ ഒരു കരിമ്പുടമായിരുന്നു ധരിച്ചിരുന്നത്. അബൂ ഹനീഫ(റ)യുടെ ശിഷ്യന്മാര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഏതോ ഒരു ദരിദ്രവാസിയെന്നു ധരിച്ചു. അവര്‍ നിസ്സാരനായിട്ടാണ് അദ്ദേഹത്തെ കണ്ടത്. 
ഇങ്ങനെയിരിക്കേ, അവരുടെ ഗുരു അബൂ ഹനീഫ(റ) അവരുടെയടുത്തു വന്നു. ഇബ്‌റാഹീമുബ്‌നു അദ്ഹമിനെ കണ്ട അദ്ദേഹം ശിഷ്യരോടായി പറഞ്ഞു: ''ഓഹ്... നമ്മുടെ നേതാവ് ഇബ്‌റാഹീം ബ്‌നു അദ്ഹം എത്തിയിട്ടുണ്ടല്ലോ''
ഇതു കേട്ട് അത്ഭുതപെട്ട ശിഷ്യര്‍, ഗുരു സന്നിധിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം ഇബ്‌റാഹീം ബ്‌നു അദ്ഹമിനു ചുറ്റും കൂടി. അവര്‍ അദ്ദേഹത്തോടു ചോദിച്ചു: ''മുസ്‌ലിംകളുടെ ഇമാമായ, ഞങ്ങളുടെ ഗുരുവര്യരുടെ നാവിലൂടെ തമാശ വര്‍ത്തമാനങ്ങളുണ്ടാവാറില്ല. എന്തു കൊണ്ടായിരിക്കണം ഗുരുവര്യര്‍ നിങ്ങളെ നേതാവെന്ന് വിശേഷിപ്പിച്ചത്?''
ഇബ്‌റാഹീമുബ്‌നു അദ്ഹം പ്രതികരിച്ചു: ''അല്ലാഹുവിനെ നിരന്തരമായി ആരാധിച്ചതു കൊണ്ട്'

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter