വഴുതനങ്ങ വരുത്തിയ വിന

ശൈഖ് ശീറാസി അടക്കമുള്ളവരെ ഒരാൾ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം സമാഇന്‍റെ സമയത്ത് അവർക്കെല്ലാം വല്ലാതെ ഉറക്കം വരുന്നു.

 ശീറാസി (റ) ആതിഥേയനോടു ചോദിച്ചു: “എന്താണ് ഞങ്ങൾക്ക് ഉറക്കം വരാൻ കാരണം?”

 ആതിഥേയൻ: “എനിക്കറിയില്ല. ഞാൻ ഇവിടെ വിളമ്പിയ ഭക്ഷണമെല്ലാം പൂർണ്ണമായും ഹലാൽ ആണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. പക്ഷേ, വഴുതനങ്ങയെ കുറിച്ച് കൂടുതൽ അന്വേഷിച്ചിട്ടില്ല.”

Also Read:ദിക്റില്ലെങ്കിൽ ദംഷ്ട്രം

ശീറാസിയും കൂട്ടരും ഈ വഴുതനങ്ങ കച്ചവടക്കാരന്‍റെ അടുത്തേക്ക് പോയി. കാര്യം അന്വേഷിച്ചു. കച്ചവടക്കാരൻ പറഞ്ഞു: “ഇന്ന് എനിക്ക് ഒന്നും ലഭിച്ചില്ല. അതിനാൽ ഇന്നാലിന്ന സ്ഥലത്തുള്ള വഴുതനങ്ങയെടുത്ത് ഞാൻ വിൽപന നടത്തി.”

 അവർ അയാളെയും കൂട്ടി അതിന്‍റെ ഉടമയുടെ അടുത്തേക്ക് പോയി. പൊരുത്തപ്പെടീപ്പിക്കാനായിരുന്നു അത്. സംഭവം കേട്ട ഉടമ പറഞ്ഞു: “നിങ്ങൾ എന്നോട് ആയിരം വഴുതനങ്ങയാണോ ചോദിക്കുന്നത്? ഞാൻ ഇവന് ആ സ്ഥലവും രണ്ടു കാളകളെയും ഒരു കഴുതയേയും കലപ്പയും ദാനമായി നൽകുന്നു. ഇനിയെങ്കിലും അവന് ഇത് ആവർത്തിക്കരുത്.”

 (രിസാല 263)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter