ചെമ്പരിക്ക ഖാസി കേസ് സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരണം: സമസ്ത

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം നടത്തി സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണമന്ന് സമസ്ത. കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. 

കേരളത്തില്‍ ഈയിടെ ഉണ്ടായ മഹാപ്രളയത്തിലും ഉരുള്‍പൊട്ടലിലുംപെട്ട് ദുരന്തമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും കേടുപാടുകള്‍ പറ്റിയ പള്ളികളും മദ്റസകളും പുനഃസ്ഥാപിക്കുന്നതിലേക്കും മറ്റുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് സംഭാവന നല്‍കി സഹായിച്ചവരെയും ദുരിത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സംഘടനാ പ്രവര്‍ത്തകരേയും മറ്റും യോഗം പ്രത്യേകം അഭിനന്ദിച്ചു. 
ആപല്‍ഘട്ടത്തില്‍ ഒന്നിക്കാനുള്ള കേരളീയ മനസ് മാതൃകാപരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറയില്‍ ഒഴിവു വന്ന സ്ഥാനത്തേക്ക് ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഐ.ബി ഉസ്മാന്‍ ഫൈസി മണ്ണഞ്ചേരി, ഒ.ടി മൂസ മുസ്ലിയാര്‍ മുടിക്കോട്, ഇ.ടി മഹ്മൂദ് മുസ്ലിയാര്‍ നീലേശ്വരം എന്നിവരെ തെരഞ്ഞെടുത്തു. 
മദ്റസകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികള്‍ക്ക് ഉപരിപഠന കോഴ്സ് സംവിധാനിക്കാനുള്ള സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനത്തിന് മുശാവറ അംഗീകാരം നല്‍കി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. 
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.കെ.പി അബ്ദുസലാം മുസ്ലിയാര്‍, കെ.പി അബ്ദുല്‍ജബ്ബാര്‍ മുസ്ലിയാര്‍ മീത്തബൈലു, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, എം.കെ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, ത്വാഖാ അഹ്മദ് മൗലവി, വി. മൂസക്കോയ മുസ്ലിയാര്‍, എം. മരക്കാര്‍ മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് എം. മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ചെറുവാളൂര്‍ പി.എസ് ഹൈദര്‍ മുസ്ലിയാര്‍, ഇ.എസ് ഹസന്‍ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter