ചെമ്പരിക്ക ഖാസി വധം: അനിശ്ചിതകാല സമരം ഒരു മാസം പിന്നിടുന്നു

പ്രമുഖ പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന അനിശ്ചിതകാല സമരം ഒരു മാസം പിന്നിടുന്നു.

സത്യസന്ധമായ  അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ തയ്യാറാകാതെ കേസന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ മത,സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ ഒട്ടനവധി  നേതാക്കളും മത സാമൂഹ്യ സന്നദ്ധ സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി.
ജിഗനേഷ് മേവാനിയും മേധാപട്കറും സി.ആര്‍ നീലകണ്ഠനും കമല്‍.സി.നജ്മലു മൊക്കെഅവരില്‍ പ്രധാനികള്‍.
അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ സമരം നിറുത്തിവെക്കില്ലെന്ന നിലപാടിലാണ് സി.എംഅബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മററിയും.
സി.എം അബ്ദുല്ല മൗലവി കൊല്ലപ്പെട്ടിട്ട് 9 ആണ്ട് തികഞ്ഞിട്ടും ഘാതകരെ കണ്ടെത്താനാവത്തത് ഖേദകരമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter