മ്യാന്മറിനെതിരെ 'അറസ്റ്റ്  മീ ടൂ' ക്യാമ്പയിനുമായി മാധ്യമ പ്രവര്‍ത്തകര്‍

റോഹിംഗ്യന്‍ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കിയ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെ ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. 'അറസ്റ്റ് മീ ടൂ' എന്നഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ക്യാംപയിനും ശക്തമാകുകയാണ്.

 

റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍(32) ക്യോ സോ(28) എന്നിവരെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ച മ്യാന്മര്‍ കോടതി ഏഴുവര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട് (ഔദ്യോഗിക രഹസ്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം) ലംഘിച്ചുവെന്ന് ആരോപിച്ചാണ് ശിക്ഷ.

'അന്വേഷണത്തിനു വേണ്ട വിവരങ്ങളും ഫോണ്‍ നമ്പറും ശേഖരിച്ചതിനാണ് മാധ്യമപ്രവര്‍ത്തകരെ ശിക്ഷിച്ചതെങ്കില്‍ എന്നെയും അറസ്റ്റു ചെയ്യൂ' എന്ന സന്ദേശത്തിനൊപ്പമാണ് അറസ്റ്റ് മീ ടൂ ക്യാംപയിന്‍ സംഘടിപ്പിച്ചത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter