വെളുത്തുള്ളിയുടെ ഔഷധ ഗുണം
ഭൗതികജീവിതം പുഷ്ടിപ്പെടുത്താനുള്ള നെട്ടോട്ടത്തില്‍ ആരോഗ്യസംരക്ഷണത്തില്‍ അലംഭാവം കാണിക്കുന്നവരാണ് ഇന്നത്തെ മനുഷ്യര്‍. ജീവിത പ്രാരാബ്ധങ്ങളോട് മല്ലടിക്കുമ്പോഴും സ്വന്തം ശരീരത്തിലെ വിഷമതകളെ ഇല്ലായ്മ ചെയ്യുന്നതില്‍ അവന്‍ പരാജയപ്പെടുന്നു. നിസ്സാര രോഗത്തിന് വേണ്ടി ഉയര്‍ന്ന മരുന്നുകള്‍ തേടിപ്പോകുന്ന മനുഷ്യര്‍ തന്റെ തൊട്ടടുത്തു കിടക്കുന്ന ഔഷധങ്ങളെ അറിയാതെ പോകുന്നുവെന്നതാണ് സത്യം. നിത്യേന ഉപയോഗിച്ച് വരുന്ന പല പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങള്‍ അറിയുകയാണെങ്കില്‍ സാധാരണ രോഗങ്ങള്‍ക്ക് നമുക്ക് സ്വയം പ്രതിവിധി കണ്ടെത്താനാകും. ഈ മേഖലയിലെ വലിയ നിരീക്ഷകര്‍ പോലും ശ്രമിക്കുന്നത് ഇത്തരത്തിലുള്ള ഔഷധങ്ങള്‍ കണ്ടുപിടിക്കാനാണ്. ഈയടുത്ത് കാന്‍സറിനെതിരെ ഉപയോഗിക്കാവുന്ന പല വസ്തുക്കളെ കുറിച്ചും പഠനം നടത്തുകയുണ്ടായി. അതില്‍ വെളുത്തുള്ളി ഉപയോഗിക്കുന്നവരില്‍ ആമാശയാര്‍ബുദം(ടീോമരവ ഇമിരലൃ) ബാധിക്കുന്നത് വളരെ കുറവാണെന്ന് തെളിയുകയുണ്ടായി. മനുഷ്യശരീരത്തില്‍ 'ഹെക്കോബാകുര്‍' എന്ന ബാക്ടീരിയ കടന്നുകൂടി ആമാശയത്തിലും അതിനു ചുറ്റും മുറിവുകളുണ്ടാക്കുന്നു. കാലക്രമേണ അത് കാന്‍സറായി മാറുകയും ചെയ്യുന്നു. ഇത്തരം ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുനിര്‍ത്തുകയാണ് ഉള്ളിയിലടങ്ങിയിരിക്കുന്ന ഔഷധഗുണമുള്ള ഘടകങ്ങള്‍ ചെയ്യുന്നത്. പ്രമുഖ നിരീക്ഷകനായ 'ഹിംസ്' ആമാശയാര്‍ബുദം ബാധിക്കുന്നതില്‍ നിന്നും മനുഷ്യ ശരീരത്തെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തി. ഗവേഷണഫലങ്ങളിലെല്ലാം തെളിഞ്ഞത്, ഉള്ളിയുടെ പ്രതിരോധശേഷിയായിരുന്നു. ഉള്ളി ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തെ കാന്‍സര്‍ ബാധിക്കുന്നതില്‍ നിന്നു പ്രതിരോധിക്കുക മാത്രമല്ല മനുഷ്യശരീരത്തില്‍ കടന്നുകൂടുന്ന വളരെയധികം അപകടകാരികളായ ബാക്ടീരിയകളെ തന്നെ തടഞ്ഞുനിര്‍ത്തുന്നു. അതുവഴി ധാരാളം രോഗങ്ങളില്‍ നിന്നും മനുഷ്യശരീരത്തെ രക്ഷിക്കുന്നു ഇതനുസരിച്ച് ഉള്ളിയുടെ സത്ത് പിഴിഞ്ഞെടുത്ത് എണ്ണയില്‍ ലയിപ്പിച്ചുള്ള നിരവധി മരുന്നുകള്‍ വൈദ്യരംഗത്ത് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ലായനിയില്‍ ഉപയോഗിക്കുന്ന അളവുകള്‍ ക്ലിപ്തപ്പെടുത്തപ്പെടുകയാണെങ്കില്‍ നമുക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ കാന്‍സറിനുള്ള മരുന്നുകള്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ്. കാന്‍സറിനെപ്പോലെ ഇന്ന് സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് 'ആള്‍ട്ടറിയോ ക്ലിറോസിസ്'. രക്തം ഹൃദയത്തില്‍ നിന്നും മറുഭാഗങ്ങളിലേക്കെത്തിക്കുന്ന രക്തക്കുഴലില്‍ കൊഴുപ്പ് വന്നടിയുകയും അതുകാരണം രക്തസമ്മര്‍ദ്ദം അളവിലേറെ ഉയരുകയും ചെയ്യുന്ന രോഗമാണിത്. രക്തത്തിന്റെ സഞ്ചാരത്തെ ഇത് ബാധിക്കുന്നത് കൊണ്ട് പെട്ടെന്ന് തന്നെ മരണത്തിനിടയാകുന്നു. ഇത്രയും ഭീകരമായ രോഗത്തിന് പോലും വെളുത്തുള്ളിയില്‍ നിന്ന് മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ആര്‍ട്ടറി അഥവാ ധമനികള്‍ കുടുസ്സാകുന്നതില്‍ നിന്നും ശരീരത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു പരിധിവരെ ഉള്ളിയിലെ പ്രോട്ടീനുകള്‍ക്ക് കഴിയുമെന്നാണ് 1999-ല്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് തെളിഞ്ഞത്. അതുപോലെ ആള്‍ട്ടറിയോ ക്ലിറോസിസിന് കാരണമാകുന്ന ശരീരത്തിലെ കൊളസ്റ്ററോളിന്റെ അളവ് കുറക്കുന്നതിനും ഉള്ളി സഹായിക്കുന്നു. ഉള്ളിയുടെ ഈ കഴിവ് ആദ്യമായി പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയത് 1997 ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുറച്ചാളുകളിലായിരുന്നു പരീക്ഷണം. നിശ്ചിത അളവില്‍ മൂന്നുമാസത്തോളം ഉള്ളി ഭക്ഷിച്ചതിനു ശേഷം അവരുടെ കൊളസ്റ്ററോള്‍ പരിശോധിച്ചപ്പോള്‍ മുമ്പുള്ളതിനേക്കാള്‍ 12 ശതമാനം കുറഞ്ഞതാ യാണ് അടയാളപ്പെടുത്തിയത്. ഇത് തെളിയിക്കപ്പെട്ടതോടെ ഇന്ന് വലിയൊരു പ്രതിസന്ധിയായി മാറിയ കൊളസ്റ്ററോളില്‍നിന്നു രക്ഷനേടാനാകുമെന്ന് വൈദ്യലോകം പ്രതീക്ഷിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter