ഇസ്‌ലാമിക കലണ്ടര്‍

സൂര്യന്‌ പകരം ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി രൂപ കല്‍പ്പന ചെയ്‌ത 12 മാസം അടങ്ങിയ കലണ്ടറാണ്‌ ഇസ്‌ലാമിക കലണ്ടര്‍. മുഹമ്മദ്‌ നബി(സ) മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ പലായനം(ഹിജ്‌റ) ചെയ്‌ത വര്‍ഷം മുതലാണ്‌ ഇതിലെ വര്‍ഷങ്ങള്‍ ആരംഭിക്കുന്നത്‌ എന്നതിനാല്‍ ഇതിനെ ഹിജ്‌റ കലണ്ടര്‍ എന്നും ഇതിലെ വര്‍ഷങ്ങളെ ഹിജ്‌റ വര്‍ഷം എന്നും വിളിക്കുന്നു. ഇതിലെ മാസങ്ങളെ സാധാരണ അറബി മാസമെന്ന്‌ പറയാറുണ്ട്‌. ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമറി(റ) ന്റെ കാലത്താണ്‌ ഈ കലണ്ടര്‍ നിലവില്‍ വന്നത്‌. ഇസ്‌ലാമിലെ എല്ലാ ആരാധനകളും ആഘോഷങ്ങളും ഇത്‌ അടിസ്ഥാനമാക്കിയാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌. മുഹര്‍റം, സ്വഫര്‍, റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖര്‍, ജമാദുല്‍ അവ്വല്‍, ജമാദുല്‍ ആഖര്‍, റജബ്‌, ശഅ്‌ബാന്‍, റമദാന്‍, ശവ്വാല്‍, ദുല്‍ ഖഅദ്‌, ദുല്‍ ഹിജ്ജ എന്നിവയാണ്‌ ഇസ്‌ലാമിക കലണ്ടറിലെ 12 മാസങ്ങള്‍. ഓരോ മാസവും 29 - 30 ദിവസങ്ങള്‍ കൂടിയതാണ.്‌ അങ്ങനെ വരുമ്പോള്‍ ഒരു വര്‍ഷം ഏകദേശം 354 ദിവസങ്ങളുണ്ടാവും. ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം ദിവസങ്ങള്‍ തുടങ്ങന്നത്‌ സൂര്യാസ്‌തമയം മുതലാണ്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter