സിറിയയുടെ പുനര്‍നിര്‍മ്മാണത്തിന് ആവുന്നതെല്ലാം ചെയ്യും : ഗുട്ടറസ്

സിറിയയിലെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട് 14 വര്‍ഷം തികയുന്നതിനാല്‍, ഉത്തരവാദിതത്തോടെ എല്ലാവരെയും ഉള്‍കൊള്ളുന്ന രാഷ്ട്രീയ പരിവര്‍ത്തനം ഉറപ്പാക്കാന്‍ അടിയന്തരനടപടി വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു.

''സിറിയന്‍ ജനത അവരുടെ സാര്‍വത്രിക അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സമാധാനപരമായ പ്രതിഷേധത്തില്‍ നിലയുറപ്പിച്ചതിന് ഈ മാസം 14 വര്‍ഷം തികയുന്നു, ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ മാത്രമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്'' ഗുട്ടറസ് പ്രസ്താവനയില്‍ പറഞ്ഞു.
''സമാധാനപരമായ മാറ്റത്തിനുള്ള ആഹ്വാനമായി ആരംഭിച്ച യുദ്ധം ലോകത്തിലെ ഏറ്റവും വിനാശകരമായ സംഘട്ടനങ്ങളിലൊന്നായി മാറുകയും കണക്കാക്കാന്‍ കഴിയാത്തത്ര മാനുഷിക ചെലവുണ്ടാവുകയും ചെയ്‌തെന്നും അദ്ധേഹം പറഞ്ഞു.

''ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ അപ്രത്യക്ഷരായി, പീഡിപ്പിക്കപ്പെട്ടു, ഭയാനകമായ മരണങ്ങള്‍, യുദ്ധത്തില്‍ രാസായുധങ്ങളും ബാരല്‍ ബോംബുകളും കുട്ടികളെയും സ്ത്രീകളെയുമടക്കം കൊല്ലുന്നത് കാണേണ്ടവന്നു'' ഗുട്ടറസ് കുറിച്ചു.

സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ നാശം യു.എന്‍ മേധാവി ഉയര്‍ത്തിക്കാട്ടി.
''ആശുപത്രികള്‍, സ്‌കൂളുകള്‍ വീടുകള്‍ എന്നിവയിലെ ബോംബാക്രമണം സാധാരണ ജീവിതത്തെ ഇല്ലാതാക്കിയെന്നും അദ്ധേഹം പറഞ്ഞു.
''എന്നിട്ടും സ്വാതന്ത്ര്യത്തിനും അന്തസ്സിനും ന്യായമായ ഭാവിക്കുമുള്ള അവരുടെ ഉറച്ചതും ധീരവുമായ ആഹ്വാനങ്ങളില്‍ സിറിയന്‍ ജനത ഒരിക്കലും പതറിയില്ല''.

അസദ് ഭരണകൂടം പുറത്താക്കപ്പെട്ട ഡിസംബര്‍ 8 ന് ശേഷമുള്ള സിറിയയിലെ സമീപ സംഭവ വികാസങ്ങള്‍ ഉദ്ധരിച്ച് ഗുട്ടറസ് പറഞ്ഞു.
''സിറിയക്കാര്‍ക്ക് വ്യത്യസ്തമായ രെു ചാര്‍ട്ട് തയ്യാറാക്കാനാകുമെന്നും എല്ലാവര്‍ക്കും സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രം പുനര്‍നിര്‍മ്മിക്കാനും അനുരജ്ഞനം സൃഷ്ടിക്കാനുമുള്ള അവസരമാണ് പുതിയ പ്രതീക്ഷയെന്നും അദ്ധേഹം വ്യക്തമാക്കി.

ശോഭനമായ ഭാവിക്കുള്ള അവസരം ദുര്‍ബലമായി തുടരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ധേഹം അക്രമം വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു.
''എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണം, ലംഘനങ്ങളെ കുറിച്ച് വിശ്വസീനയവും സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും ഉത്തരവാദികളാരാണെന്ന് കണ്ടെത്തുകയും വേണം'' അദ്ധേഹം പറഞ്ഞു.

സമഗ്രവും വിശ്വസനീയവുമായ പരിവര്‍ത്തനത്തിനായുള്ള  പ്രതിബദ്ധതയില്‍ പ്രവര്‍ത്തിക്കാന്‍ സിറിയയുടെ ഇടക്കാല ഗവണ്‍മെന്റിനോട് ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു.
''ഇപ്പോള്‍ പ്രവര്‍ത്തനത്തിനുള്ള സമയമാണ്, ഓരോ സിറിയക്കാരനും-വംശം,മതം, രാഷ്ട്രീയം, ലിഗംഭേദം എന്നിവ പരിഗണിക്കാതെ- സുരക്ഷിതമായും അന്തസ്സോടെയും ഭയമില്ലാതെയും ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ധീരവും നിര്‍ണായകവുമായ നടപടികള്‍ അടിയന്തരമായി ആവശ്യമാണ്.

സിറിയയുടെ വീണ്ടെടുപ്പില്‍ സഹായിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സന്നദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് ഗുട്ടറസ് പറഞ്ഞു;''എല്ലാ സിറിയക്കാര്‍ക്കും വേണ്ടിയുള്ള മെച്ചപ്പെട്ട സിറിയയുടെ വാഗ്ദാനത്തിനായി ഞങ്ങള്‍ സിറിയന്‍ ജനതക്കൊപ്പം നില്‍ക്കുന്നു''
'' ഒത്തൊരുമിച്ച് യുദ്ധത്തിന്റെ നിഴലുകളില്‍ നിന്ന് മാറി അന്തസ്സും നിയമവാഴ്ചയും നിര്‍വചിക്കുന്ന ഒരു ഭാവിയിലേക്ക സിറിയ ഉയര്‍ന്നുവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കണം, അവിടെ എല്ലാ ശബ്ദങ്ങളും കേള്‍ക്കണം, അവിടെ ഒരു സമൂഹവും പിന്നോട്ട് പോവില്ല'' അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter