മുന്ഗാമികളും നോമ്പും

വാഖിദി(റ) പറയുന്നു: ഇമാം ഇബ്നുഅബീദിഅ്ബ് രാത്രി മുഴുവനും നിസ്കരിക്കുകയും ആരാധനാകര്മ്മങ്ങളില് മുഴുകുകയും ചെയ്യുമായിരുന്നു. നാളെയാണ് അന്ത്യനാള് എന്ന് പറയപ്പെട്ടാല് പോലും അതില് അല്‍പം പോലും അദ്ദേഹം വര്ദ്ദിപ്പിക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു, അദ്ദേഹം ആദ്യമൊക്കെ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു നോമ്പനുഷ്ഠിച്ചിരുന്നത്. പിന്നീടത് ദിവസവും പതിവാക്കി.

മുഹമ്മദുബ്നുഅബ്ദില്അഅലാ (റ) പറയുന്നു: എന്നോട് മുഅ്തമിറുബ്നുസുലൈമാന് പറഞ്ഞു, നീ എന്റെ കുടുംബക്കാരനായത് കൊണ്ട് മാത്രം ഞാന് നീയുമായി ഒരു കാര്യം പങ്കുവെക്കാന് ആഗ്രഹിക്കുന്നു. എന്റെ പിതാവ് നാല്പത് വര്ഷം കഴിച്ചത് ഒന്നിടവിട്ട ദിവസങ്ങളില് നോന്പനുഷ്ഠിച്ചുകൊണ്ടായിരുന്നു. അക്കാലമത്രയും അദ്ദേഹം സുബ്ഹി നിസ്കരിച്ചത് ഇശാഅ് നിസ്കാരത്തിന്റെ വുളൂ കൊണ്ടായിരുന്നു. ഖസ്വീനിലെ ഒരു പറ്റം പണ്ഡിതര് പറയാറുണ്ടായിരുന്നു: 

അബുല്ഹസനെ(റ)പ്പോലെ മറ്റൊരാളെ ഞങ്ങള് കണ്ടിട്ടില്ല. മുപ്പത് വര്ഷം അദ്ദേഹം തുടര്ച്ചയായി നോന്പെടുത്തു. റൊട്ടിയും ഉപ്പുമാണ് നോമ്പ് തുറക്കാന് അദ്ദേഹം കഴിക്കാറുണ്ടായിരുന്നത്. അതിയ്യബിന്ഖൈസ്(റ) പറയുന്നു:  അബൂമുസ്ലിം (റ) റോം പ്രദേശത്ത് ധര്മ്മയുദ്ധത്തിലായിരുന്നപ്പോള് ഒരു പറ്റം ഡമസ്കസുകാര് അദ്ദേഹത്തെ കാണാന്‍ വന്നു. അദ്ദേഹം തന്റെ തമ്പില്‍ ഒരു കുഴിയുണ്ടാക്കി അതില് വെള്ളം നിറച്ചുവെച്ചിരുന്നു. നോമ്പെടുത്ത് ക്ഷീണിക്കുമ്പോള്‍ ശരീരം തണുപ്പിക്കാനായിരുന്നു അത്. ഇത് കണ്ട ആഗതര് അദ്ദേഹത്തോട് ചോദിച്ചു: 

നിങ്ങള് യാത്രക്കാരനല്ലേ, പിന്നെന്തിനാണ് നോമ്പെടുക്കുന്നത്? അദ്ദേഹം പറഞ്ഞു, യുദ്ധമുഖത്തെത്തുന്പോള് ഞാന് നോമ്പ് മുറിക്കും. കുതിരകള് മെലിഞ്ഞൊട്ടിയവരായ ശേഷമേ ലക്ഷ്യം നേടാറുള്ളൂവല്ലോ. നമ്മുടെ ശാശ്വതമായ സുഖദിനങ്ങള് വരാനിരിക്കുന്നതേയുള്ളൂ, അതിന് വേണ്ടിയാണ് നാം പ്രവര്ത്തിക്കേണ്ടത്. ഇബ്നുഅബീഉദയ് പറുന്നു:  ദാവൂദുബ്നുഅബീഹിന്ദ്(റ) നാല്പത് വര്ഷം നോമ്പെടുത്തു, അദ്ദേഹത്തിന്റെ വീട്ടുകാര്പോലും ആ വിവരം അറിഞ്ഞിരുന്നില്ല. കച്ചവടമായിരുന്നു അദ്ദേഹത്തിന്റെ ജോലി. രാവിലെ വീട്ടില്നിന്ന് പോവുമ്പോള് പ്രഭാതഭക്ഷണവുമായി അദ്ദേഹം പുറപ്പെടും, അത് വഴിയില് കാണുന്ന പാവങ്ങള്ക്ക് ദാനം ചെയ്യും.

വൈകുന്നേരം തിരിച്ചെത്തുന്പോള് അവരുടെ കൂടെ ഭക്ഷണം കഴിച്ച് നോന്പ് തുറക്കുകയും ചെയ്യും. മഅ്റൂഫുല്കര്ഖി(റ)വിനോട് തന്റെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു:  പ്രവാചകര്(സ) നോന്പനുഷ്ഠിച്ചത് ഇത്തരത്തിലായിരുന്നു. ദാവൂദ്നബി (അ) നോന്പ് അനുഷ്ടിച്ചത് ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞ് അത് വിശദീകരിച്ചുകൊടുത്തു. നിങ്ങളുടെ നോന്പ് എങ്ങനെയാണെന്ന് ചോദ്യകര്ത്താവ് വീണ്ടും ശഠിച്ചുചോദിച്ചു. അപ്പോള് അദ്ദേഹം പറഞ്ഞു, ഞാന് എന്നും നോന്പെടുക്കും. ആരെങ്കിലും എന്നെ വല്ലതും കഴിക്കാന് ക്ഷണിച്ചാല് ഞാന് നോമ്പ് മുറിച്ച് അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കും. നഫീസബീവി(റ) ദിവസവും നോന്പെടുക്കുമായിരുന്നു. ഇത് കണ്ട് ചിലര് അവരോട് ഇങ്ങനെ പറഞ്ഞു, നിങ്ങള് ശരീരത്തെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്.

അപ്പോള് മഹതിയുടെ പ്രതികരണം ഇതായിരുന്നു, എങ്ങനെ എന്റെ ശരീരത്തെ ഞാന് കഷ്ടപ്പെടുത്താതിരിക്കും. നമുക്ക് മുറിച്ചുകടക്കാനുള്ള പ്രയാസമേറിയ പാതകളാണ്. മഹതി മരണപ്പെടുന്പോഴും നോന്പുകാരിയായിരുന്നു. മരണരോഗത്തില് പലരും നോന്പ് മുറിക്കാന് നിര്ബന്ധിച്ചു. അപ്പോള് മഹതി അവരോട് ഇങ്ങനെ പ്രതിവചിച്ചു, ഞാന് മുപ്പത് വര്ഷമായി, നോമ്പോട്കൂടി മരിക്കാന് പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ള ഭാഗ്യം കൈവന്നപ്പോള് ഞാന് അത് വേണ്ടെന്ന് വെക്കുകയാണോ ചെയ്യേണ്ടത്...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter